കൗതുക കാഴ്ചയായി കീഴരിയൂരില്‍ വിരുന്നെത്തിയ നാകമോഹന്‍

By | Tuesday March 31st, 2020

SHARE NEWS

 

പേരാമ്പ്ര : കീഴരിയൂരില്‍ വിരുന്നെത്തിയ ഏഷ്യന്‍ ദേശാടന പക്ഷിയായ നാകമോഹന്‍ കൗതുക കാഴ്ചയായി. കഴിഞ്ഞ ദിവസമാണ് കൊയിലാണ്ടി കീഴരിയൂര്‍ ഇടത്തില്‍ വീടിനോട് ചേര്‍ന്ന മാവിന്‍ കൊമ്പിലാണ് ഇന്ത്യന്‍ പാരഡൈസ് ഫ്‌ളൈ കാച്ചര്‍ എന്ന നാകമോഹനെ കണ്ടത്.

വടക്കെ ഇന്ത്യയില്‍ നിന്നും നിന്നും ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് എത്തിയ സ്വര്‍ഗീയ പക്ഷിയെ ദന്‍ ബാദ് ഐഐടി വിദ്യാര്‍ത്ഥിയും ഫ്രീ ലാന്റ്‌സ് ഫോട്ടോഗ്രാഫറുമായ ജെ.ആര്‍ മിഥുന്‍ ആണ് ക്യാമറയില്‍ പകര്‍ത്തിയത്. കുരുവി വര്‍ഗ്ഗത്തില്‍പ്പെട്ട ഇത് മധ്യപ്രദേശ് സംസ്ഥാന പക്ഷി കൂടിയാണ് ധുദ്രജ് എന്ന പേരില്‍ അറിയപ്പെടുന്ന നാകമോഹന്‍. ശാസ്ത്രീയ നാമം ടെര്‍പ്‌സി ഫോണ്‍ പാരഡൈസി.

ആണ്‍പക്ഷികളില്‍ ഏറെ സൗന്ദര്യമുള്ളവയാണ് നാകമോഹന്‍. തലയിലെ തിളങ്ങുന്ന കറുപ്പ് ശിഖയും പട്ടു പോലെയുള്ള തൂവലുകളും 20 മുതല്‍ 24 സെന്റീമീറ്റര്‍ നീളമുള്ള വാലുമാണ് ഏറ്റവും ആകര്‍ഷകം. കണ്ണിന് ചുറ്റുമുള്ള ഇളം നീല നിറത്തിലുള്ള വലയവും ചിറകുകളിലും വാലിലുമുള്ള കറുത്ത വരകളും പക്ഷിയെ മനോഹരമാക്കുന്നു.

വളരെ വേഗത്തില്‍ പറന്നകലുന്നതിനാല്‍ ഇംഗ്ലീഷുകാര്‍ ഇവയെ ഇന്ത്യന്‍ റോക്കറ്റ് ബേഡ്സ് എന്നു കൂടി വിളിക്കാറുണ്ട്. പെണ്‍പക്ഷികള്‍ക്ക് നീളന്‍ വാലുകള്‍ ഉണ്ടാകില്ല. ആണ്‍പക്ഷികള്‍ വെള്ള, തവിട്ട് വര്‍ണ്ണങ്ങളില്‍ കാണപ്പെടുന്നു. ഏഷ്യക്കാരായ നാകമോഹന്‍ പക്ഷികള്‍ വടക്കെ ഇന്ത്യയില്‍ നിന്നും ശീതകാലത്തിന് മുമ്പ് കേരളത്തില്‍ എത്തി വര്‍ഷാരംഭത്തിന് മുമ്പ് തിരികെ പോകും.

ഷഡ്പദങ്ങളാണ് ഇവയുടെ ആഹാരം. അഞ്ചു മുതല്‍ എട്ടു വര്‍ഷം വരെയാണ് ശരാശരി ആയുര്‍ ദൈര്‍ഘ്യം. 5500 അടി വരെ ഉയരമുള്ള ഹിമാലയ സാനുക്കളില്‍ ഇവയെ കണ്ടെത്തിയിട്ടുണ്ട്. സമുദ്രനിരപ്പില്‍ നിന്നും രണ്ടായിരം മീറ്റര്‍ വരെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇവ കൂടൊരുക്കാറുണ്ട്. ചൈന, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ബാഗ്ലാദേശ്, ഭൂട്ടാന്‍, മ്യാന്മര്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളിലും നാകമോഹന്‍ പക്ഷികള്‍ ഉണ്ട്.

വനങ്ങള്‍, മുളങ്കാടുകള്‍, മരങ്ങള്‍ നിറഞ്ഞ പറമ്പുകള്‍, ഇല പൊഴിയും കാടുകള്‍, പൂന്തോട്ടങ്ങള്‍ എന്നിവിടങ്ങളാണ് ഇവയ്ക്ക് ഏറെ പ്രിയങ്കരം. കരളത്തില്‍ അത്യപൂര്‍വ്വമായി കാണപ്പെടുന്ന ദേശാടന ഇനമാണിത്. സ്വിറ്റ്‌സര്‍ലാന്റ് കേന്ദ്രമായ അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ യൂണിയന്‍(ഐയുസിഎന്‍) വംശനാശ ഭീഷണി നേരിടാത്ത ജീവികളുടെ ഗണത്തില്‍പ്പെടുത്തിയ ദേശാടന പക്ഷിയാണ് നാകമോഹന്‍.

indian paradise fly catcher arrived at keezhariyur near koyilandy

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read