പാലേരിയില്‍ കാര്‍ സ്‌കൂട്ടറുകളില്‍ ഇടിച്ച് നാല് പേര്‍ക്ക് പരുക്ക്

By | Thursday June 27th, 2019

SHARE NEWS

പേരാമ്പ്ര : കുറ്റ്യാടി പേരാമ്പ്ര പാതയില്‍ പാലേരിയില്‍ കാര്‍ ബൈക്കുകളില്‍ ഇടിച്ച് നാല് പേര്‍ക്ക് പരുക്ക്. കുറ്റ്യാടി ഭാഗത്തു നിന്ന് വന്ന വാഗണ്‍ആര്‍ കാര്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ എതിരെ വന്ന രണ്ട് സ്‌കൂട്ടറുകളില്‍ ഇടിക്കുകയായിരുന്നു.

പരുക്കേറ്റ സ്‌കൂട്ടര്‍ യാത്രികരായ നാലുപേരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്കു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടു പോയി. പാലേരി പുത്തന്‍ പള്ളിക്ക് സമീപം ഇന്ന് കാലത്ത് 9.30 ഓടെയാണ് അപകടം.

രജിസ്ട്രഷന്‍ പോലും കഴിയാത്ത കാറാണ് ഇടിച്ചത്. ഇടയുടെ ആഘാതത്താല്‍ സ്‌ക്കൂട്ടറുകള്‍ രണ്ടും പാടെ തകര്‍ന്നു. കുറ്റ്യാടി പാലേരി റോഡില്‍ അമിത വേഗതയും അശ്രദ്ധയോടെയുള്ള ഡ്രൈവിംഗും കാരണം അപകടങ്ങള്‍ പതിവാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read