പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റില്‍ തൊഴിലാളികള്‍ക്കു അവസരസമത്വം ആവശ്യപ്പെട്ട് ഐഎന്‍ടിയുസി ധര്‍ണ്ണ നടത്തി

By | Friday September 25th, 2020

SHARE NEWS

പേരാമ്പ്ര (2020 sept 25) : പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റില്‍ തൊഴിലാളികള്‍ക്കു അവസരസമത്വം നല്‍കണമെന്ന് ആവശ്യപ്പെട്ടും ഒരു സംഘടനയിലെ തൊഴിലാളികളെ മാത്രം മത്സ്യമാര്‍ക്കറ്റില്‍ തൊഴിലാളികളായി എടുക്കാനുള്ള അധികൃതരുടെ തീരുമാനത്തിലും പ്രതിഷേധിച്ച് ഐഎന്‍ടിയുസി നേതൃത്വത്തില്‍ പേരാമ്പ്രയില്‍ ധര്‍ണ്ണ നടത്തി.

മത്സ്യമാര്‍ക്കറ്റില്‍ തങ്ങളുടെ പ്രതിനിധികളായ 11 പേരെകൂടി തൊഴിലാളികളായി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയിട്ടും ഒരു വിഭാഗത്തെ മാത്രമെടുക്കാനുള്ള തീരുമാനത്തിന് ജില്ല കലക്ടറും കൂട്ടു നിന്നതില്‍ ഐഎന്‍ടിയുസി പ്രതിഷേധം രേഖപ്പെടുത്തി.

മാര്‍ക്കറ്റ് പരിസരത്ത് നടത്തിയ ധര്‍ണ്ണ ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി മനോജ് എടാണി ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വി.വി. ദിനേശന്‍ അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് രാജന്‍ മരുതേരി, ബാബു തത്തക്കാടന്‍, പി.എം. പ്രകാശന്‍, കെ.സി. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ച. ഷാജു പൊന്‍പറ, പി.എസ്. സുനില്‍കുമാര്‍, പി. രാജീവന്‍, എ. ഗോവിന്ദന്‍, ബാലകൃഷ്ണന്‍, സലാം മരുതോറ, കെ.ടി. ബാലന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

The INTUC-led dharna was held in Perambra to protest against the decision of the authorities to hire only workers from one organization as workers in the fish market, demanding equal opportunities for workers in the fish market.

The INTUC protested against the decision of the district collector to take only one section, despite a petition seeking the inclusion of 11 more representatives of the fish market as workers.

The dharna was inaugurated by INTUC State Secretary Manoj Edani. INTUC Constituency Committee President V.V. Dinesh presided.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read