ലോട്ടറി മേഖലയെ തകര്‍ക്കുന്ന ചൂതാട്ട ലോട്ടറിക്കെതിരെ കര്‍ശന നിയമം നിര്‍മ്മിക്കണം; ഐഎന്‍ടിയുസി

By | Tuesday November 5th, 2019

SHARE NEWS

പേരാമ്പ്ര : സംസ്ഥാനത്തെ ലോട്ടറി േമഖലയെ തകര്‍ക്കുന്ന രീതിയില്‍ സമാന്തരമായി യാതൊരു ചെലവുമില്ലാതെ ലോട്ടറി ചൂതാട്ടം നടക്കുന്നു. നേരത്തെ ഈ രീതി വളരെ ഭയത്തോടെ ചെയ്തിരുന്നു എങ്കില്‍ നിയമനടപടികളുടെ അപര്യാപ്ത മൂലം ഇന്ന് പരസ്യമായ് ഈരീതി കേരളത്തിലങ്ങോളമിങ്ങോളം നടക്കുന്നു.

ഇതിനെതിരെ ശക്തമായ നിയമ നിര്‍മ്മാണം നടത്തണമെന്ന് ഓള്‍കേരള ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ദേശീയ പ്രവര്‍ത്തക സമിതി അംഗം മനോജ് എടാണി ഉദ്ഘാടനം ചെയ്തു. ഷാജു പൊന്‍പറ അധ്യക്ഷത വഹിച്ചു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് എം.സി. തോമസ് മുഖ്യപ്രഭാഷണം നടത്തി. കെ.എന്‍.എ. അമീര്‍ മെമ്പര്‍ ഷിപ്പ് വിതരണം ചെയ്തു. വി.വി. ദിനേശന്‍, കെ. ഉണ്ണികൃഷ്ണന്‍, കെ.കെ. സൂപ്പി, കൊള്ളി കുഞ്ഞമ്മദ്, റിയാസ് ഊട്ടേരി, ഗിരീഷ് എടവരാട്, പ്രബീഷ് കിഴിഞ്ഞാണ്യം, പ്രകാശന്‍ ആവടുക്ക, വി.ടി. റഫീക്ക് എന്നിവര്‍ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി റിയാസ് ഉട്ടേരി (പ്രസിഡന്റ്), ഗിരീഷ് എടവരാട്, പ്രബീഷ് കിഴിഞ്ഞാണ്യം (ജനറല്‍ സെക്രട്ടറി), വി.ടി. റഫീക്ക് (സെക്രട്ടറി), പ്രകാശന്‍ ആവടുക്ക (ട്രഷറര്‍).

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read