അസംഘടിത മേഖലയിലെ തൊഴിലാളികര്‍ക്ക് ആശ്വാസ വേതനം നല്‍കണം -ഐഎന്‍ടിയുസി

By | Sunday April 1st, 2018

SHARE NEWS

പേരാമ്പ്ര : തൊഴിലാളി സമൂഹത്തത്തെ തകര്‍ക്കുന്ന നിലപാടുകള്‍ നടപ്പിലാക്കാന മോഡി പിണറായി സര്‍ക്കാരുകള്‍ തമ്മില്‍ മത്സരിക്കുകയാണെന്നും തൊഴിലാളികര്‍ക്ക് 600 രൂപ ദിവസവേതനം നല്‍കാന്‍കഴിയാത്ത അസംഘടിത മേഖലയിലെ തൊളിലാളികള്‍ക്ക് ആശ്വാസ വേതനം പദ്ധതി നടപ്പിലാക്കണമെന്നും ഐഎന്‍ടിയുസി യുവജനവിഭാഗം ദേശീയ ജനറല്‍ സെക്രട്ടറി മനോജ് എടാണി ആവശ്യപ്പെട്ടു.

ഐഎന്‍ടിയുസി യുവജനവിഭാഗം പേരാമ്പ്രയില്‍ സംഘടിപ്പിച്ച സംഘശക്തി സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല ഉപാധ്യക്ഷന്‍ ഷാജു പൊന്‍പറ അധ്യക്ഷത വഹിച്ചു.

മികച്ച അംഗന്‍വാടി വര്‍ക്കര്‍ക്കുള്ള പാരഗണ്‍ വത്സന്‍ മെേമ്മാറിയല്‍ അവാര്‍ഡ് നേടിയ പി.വി. ചന്ദ്രികയെ ചടങ്ങില്‍ ആദരിച്ചു.

ഐഎന്‍ടിയുസി വനിത വിഭാഗം ജില്ല സെക്രട്ടറി ജിജി രാഘവന്‍, പ്രഭീഷ് കിഴിഞ്ഞാണ്യം, റംഷാദ് പാണ്ടിക്കോട്, കെ.പി. അരവിന്ദാക്ഷന്‍, രബിന്‍ ചന്ദ്രന്‍, എം. കേളപ്പന്‍, കെ.ടി. വിനോദന്‍, കെ.കെ. പ്രഹ്‌ളാദന്‍, മുഹമ്മദ് എടച്ചേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read