മതം മറയാക്കി ഭിന്നത വളര്‍ത്തുന്നവരെ കരുതിയിരിക്കണം: ഡോ. ഹുസൈന്‍ മടവൂര്‍

By | Sunday October 13th, 2019

SHARE NEWS

പേരാമ്പ്ര : മതം മറയാക്കി സമൂഹത്തില്‍ ഭിന്നത വളര്‍ത്തുന്നവരെ കരുതിയിരിക്കണമെന്നും രാജ്യത്ത് എല്ലാവരും നിര്‍ഭയത്വത്തോടെ ജീവിക്കുന്ന അവസ്ഥയുണ്ടാവണമെന്ന് കെഎന്‍എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഹുസൈന്‍ മടവൂര്‍ അഭിപ്രായപ്പെട്ടു.

മേപ്പയ്യൂര്‍ മണ്ഡലം ഐഎസ്എം വെളിച്ചം സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെറുപ്പും വിദ്വേഷവും വളര്‍ത്തി മനുഷ്യരെ തമ്മിലടിപ്പിക്കുന്ന പ്രത്യയ ശാസ്ത്രങ്ങളല്ല വേണ്ടതെന്നും പരസ്പരം സ്‌നേഹവും സൗഹൃദവും ആദരവും നിലനിര്‍ത്തുന്ന സാഹചര്യമാണ് വളര്‍ന്ന് വരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പി.പി. ബഷീര്‍ അധ്യക്ഷത വഹിച്ചു. വെളിച്ചം സംസ്ഥാന കണ്‍വീനര്‍ കെ.എം.എ അസീസ്, നവാസ് പാലേരി, ഉനൈസ് പാപ്പിനിശ്ശേരി, ആയിശ ചെറുമുക്ക്, എ.വി. അബ്ദുല്ല, കെ. മറിയ, പത്മനാഭന്‍ തുറയൂര്‍, ഷബ്‌ന തുറയൂര്‍, ഷാഹിദ കുരുടിമുക്ക്, സുബൈദ എന്നിവര്‍ സംസാരിച്ചു. എം.പി. അജ്മല്‍ സ്വാഗതവും അര്‍ഷാദ് ഇരിങ്ങത്ത് നന്ദിയും പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read