എസ്എസ്എല്‍സി വിജയികളെ അനുമോദിക്കുകയും പുസ്തക വിതരണം നടത്തുകയും ചെയ്തു

By | Wednesday July 8th, 2020

SHARE NEWS

പേരാമ്പ്ര (2020 July 08): ഐവൈസി മഹിമ നഗര്‍ വാട്ട്‌സ്ആപ്പ്
ഗ്രൂപ്പിന്റെ അഭിമുഖ്യത്തില്‍ എസ്എസ്എല്‍സി വിജയികളെ അനുമോദിക്കുകയും പുസ്തക വിതരണം നടത്തുകയും ചെയ്തു.

കടിയങ്ങാട് മഹിമ കിഴക്കയില്‍ കുന്ന് ഭാഗങ്ങളിലെ മുഴുവന്‍ വീടുകളിലും നോട്ട് ബുക്ക് ചാലഞ്ചിന്റെ ഭാഗമായി പുസ്തകങ്ങള്‍ വിതരണം ചെയ്തു. എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു.

പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പഠന സഹായമായി ടിവികള്‍ വിതരണം, കിടപ്പു രോഗികള്‍ക്കുളള സഹായങ്ങള്‍ എന്നിവ വാട്ട്‌സ്ആപ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടത്തി വരുന്നുണ്ട്. ചടങ്ങ് ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ലീല ഉദ്ഘാടനം ചെയ്തു. ഇ.ടി. സരീഷ് അധ്യക്ഷത വഹിച്ചു.

ഇ.ടി. രഘു, സജീവന്‍ വണ്ണാറത്ത്, ലിനി, രവികേഷ്, വി. കേളന്‍ എന്നിവര്‍ സംസാരിച്ചു. കെ.എം. ശ്രീനാഥ് സ്വാഗതം പറഞ്ഞ ചടങ്ങിന് അശ്വന്ത് നന്ദിയും പറഞ്ഞു.

IYC Mahima Nagar WhatsApp group SSLC congratulated the winners of the group and distributed the book.

As part of the Note Book Challenge, books were distributed to entire households in Kathiyangad Mahima East. The students who were successful in the SSLC exam were congratulated on the occasion.

The WhatsApp group is leading TV programs and helping poor students with learning aids for poor students.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read