ഗൃഹാന്തരീക്ഷം ഉദ്യാനസമമാവണം; റഫീഖ് സക്കരിയ ഫൈസി

By | Saturday September 28th, 2019

SHARE NEWS

പേരാമ്പ്ര : ലക്ഷ്യബോധത്തോടെയും സന്മനസോടെയും ഒരുമിച്ചു പ്രാര്‍ത്ഥിക്കാന്‍ കഴിയുന്ന ഉദ്യാന സമമായ കുടുംബാന്തരീക്ഷ സൃഷ്ടിയാണ് ഇന്നിന്റെ തിന്മകളെ അകറ്റാനുള്ള പ്രതിവിധിയെന്ന് ജബലുന്നൂര്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി റഫീഖ് സക്കരിയ ഫൈസി ഉത്‌ബോധിപ്പിച്ചു. ധാര്‍മ്മികത നഷ്ടപ്പെടാത്ത ഒരു സമൂഹത്തിനു മാത്രമേ പ്രത്യയശാസ്ത്ര സംരക്ഷകരാവാന്‍ സാധിക്കുകയുള്ളൂ.

ജനാധിപത്യപരമായ സമീപനങ്ങളിലൂടെ കുട്ടികളുടെ തുറന്നു പറച്ചിലിന് മാതാപിതാക്കളും അദ്ധ്യാപകരും വേദിയൊരുക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ജബലുന്നൂര്‍ ഇസ്ലാമിക് കോംപ്ലക്‌സ് 17ാം വാര്‍ഷികത്തോടനുബന്ധിച്ച് കുയ്യണ്ടം മഹല്ലില്‍ നടന്ന ചക്കിട്ടപാറ, ചങ്ങരോത്ത്, കൂത്താളി പഞ്ചായത്തുകളിലെ മഹല്ലുകളുടെ മാതൃകാ മഹല്ല് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആബിദ് ഹുദവി തച്ചണ്ണ മുഖ്യ പ്രഭാഷണം നടത്തി.

പി.എം കോയ മുസ്‌ല്യാര്‍ അദ്ധ്യക്ഷത വഹിച്ചു. എസ്.പി കുഞ്ഞമ്മത് സ്വാഗതം പറഞ്ഞു. എം.കെ പരീത് സമ്മേളന ത്തോടനുബന്ധിച്ചുള്ള പ്രവര്‍ത്തന പദ്ധതികള്‍ വിശദീകരിച്ചു. എം.കെ അബ്ദുറഹിമാന്‍ , സി.കെ ഇബ്രാഹിം, വി.കെ.കുഞ്ഞബ്ദുള്ള, അവള ഹമീദ്, ഉമ്മര്‍ തണ്ടോറ, മമ്മി ഹാജി തുണ്ടിയില്‍, ഇ. ഷമീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി. മുഹമ്മദ് വാളൂര്‍ നന്ദി പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read