ജാലിയന്‍വാലാബാഗിന്റെ നൂറാം വാര്‍ഷികാചരണം സംഘടിപ്പിച്ചു

By | Tuesday December 31st, 2019

SHARE NEWS

പേരാമ്പ്ര : പട്ടാണിപ്പാറ നവീന ഗ്രന്ഥശാലയുടെയും ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ജാലിയന്‍വാലാബാഗിന്റെ നൂറാം വാര്‍ഷികാചരണം സംഘടിപ്പിച്ചു. നവീന ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷികാചരണത്തോട് അനുബന്ധിച്ച് സെമിനാര്‍ നടത്തി.

താലൂക്ക് ലൈബറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി കെ.ടി.ബി കല്പത്തുര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ.വി. സോമനാഥന്‍ ആധ്യക്ഷത വഹിച്ചു. കുന്നുമ്മല്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ പി.സി. മോഹനന്‍ വിഷയാവതരണം നടത്തി.

കെ.ജി. രാമനാരായണന്‍, സുരേന്ദ്രന്‍ മുന്നൂറ്റങ്കണ്ടി, ശ്രീധരന്‍ പട്ടാണിപ്പാറ, ടി.ഇ. പ്രഭാകരന്‍, വി.എന്‍. വിജയന്‍, എ.കെ. വിജയന്‍ എന്നിവര്‍ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read