ജനമൈത്രി പൊലീസ് അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ നല്‍കി

By | Thursday April 2nd, 2020

SHARE NEWS

പേരാമ്പ്ര : പേരാമ്പ്ര ജനമൈത്രി പൊലീസ് പാലേരിയിലെ കൂനിയോട് അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണസാധനങ്ങള്‍ നല്‍കി. പാലേരി വില്ലേജില്‍ 12 കേന്ദ്രങ്ങളിലായി മുന്നൂറോളം അതിഥി തൊഴിലാളികളാണുള്ളത്.

തൊഴിലുടമകളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് മിക്ക കേന്ദ്രങ്ങളിലും ഭക്ഷണവും അടിസ്ഥാന സൗകര്യവുമൊരുക്കുന്നത്. പേരാമ്പ്ര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. സുമിത്ത് കുമാര്‍ ഭക്ഷണ കിറ്റ് വിതരണം ചെയ്തു. വില്ലേജ് ഓഫീസര്‍ കെ. പ്രദീപന്‍, ഗ്രാമപഞ്ചായത്തംഗം ശൈലജ ചെറു വോട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read