ജനമൈത്രി പൊലീസിന്റെ കണക്കെടുപ്പ് തടഞ്ഞതിന് 7 പേര്‍ക്കെതിരെ കേസെടുത്തു

By | Wednesday February 19th, 2020

SHARE NEWS

പേരാമ്പ്ര: ജനമൈത്രി പൊലീസിന്റെ വിവരശേഖരണം തടസപ്പെടുത്തിയതിനും സാമൂഹ്യ മാധ്യമങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനും ഏഴ് പേരുടെ പേരില്‍ പേരാമ്പ്ര പൊലീസ് കേസെടുത്തു. ജനമൈത്രി പൊലീസിന്റെ കണക്കെടുപ്പ് ദേശീയ പൗരത്വ രജിസ്റ്ററിനാണെന്നാരോപിച്ച് തിങ്കളാഴ്ച്ച കല്ലൂരില്‍ ഒരു സംഘം ആളുകള്‍ തടഞ്ഞതായാണ് പരാതി.

യൂണിഫോമില്‍ വിവരശേധരണത്തിനായ് എത്തിയ പേരാമ്പ്രയിലെ ജനമൈത്രി പൊലീസിലെ റിനീഷ്, ജിസ്‌ന എന്നീ ഉദ്യോഗസ്ഥരെയാണ് തിങ്കളാഴ്ച്ച കല്ലൂരില്‍ തടഞ്ഞത്. തുടര്‍ന്ന് പൊലീസിനെതിരെ മറ്റുള്ളവര്‍ക്ക് വിവരം നല്‍കുകയും ഇവര്‍ മറ്റ് വീടുകളില്‍ എത്തിയപ്പോള്‍ വിവരങ്ങള്‍ നല്‍കാന്‍ ആളുകള്‍ തയ്യാറാവുന്നില്ലെന്നും പറയുന്നു.

കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കല്ലൂര്‍ പാറക്കടവ് മുഹമ്മദ് ഉള്‍പ്പെടെ 7 പേരുടെ പേരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജനമൈത്രി പൊലീസിന്റെ വിവരശേഖരണം കഴിഞ്ഞ രണ്ടു വര്‍ഷമായി നടക്കുന്നതാണ്,

കേരളത്തിലെ മുഴുവന്‍ വീടുകളുടേയും അവസ്ഥ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന് ലഭ്യമാക്കുന്നതിനു വേണ്ടിയുള്ളതാണ് ഈ സര്‍വ്വെയെന്നും പൊലീസ് പറയുന്നു. മറ്റൊരാവശ്യത്തിനും ഈ വിവരങ്ങള്‍ ശേഖരിക്കില്ലെന്നും പൊലീസ് അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read