അപകടത്തില്‍ പരുക്കേറ്റ് തളര്‍ന്നുകിടക്കുന്ന പന്നിേക്കാട്ടൂരിലെ വിനോദന് ആശുപത്രിയില്‍ പോവാന്‍ വീട്ടിലേക്ക് റോഡ് നിര്‍മ്മിച്ചു നല്‍കി ജനമൈത്രി പൊലീസ്

By | Wednesday August 7th, 2019

SHARE NEWS

പേരാമ്പ്ര : ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ പന്നിക്കോട്ടൂര്‍ ഹരിജന്‍ േകാളനിയിലെ കെ.പി.കെ. വിനോദന്‍ (42) അപകടത്തെ തുടര്‍ന്ന് തളര്‍ന്ന് കിടപ്പിലായിട്ട് എട്ട് വര്‍ഷേത്താളമായി. ബംഗലുരു ശ്രീ രാജീവ് ഗാന്ധി(എസ്ആര്‍ജി) ഡന്റല്‍ കോളെജ്, മലബാര്‍ ഡന്റല്‍ കോളെജ്, മാഹി ഡന്റല്‍ േകാളെജ് തുടങ്ങി ഇന്ത്യക്കത്തും പുറത്തുമായി നിരവധി ഡന്റല്‍ കോളെജുകളില്‍ പ്രവര്‍ത്തിച്ച് നല്ല രീതിയില്‍ ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നതിനിടയിലാണ് വിനോദിന്റെ ജീവിതം മാറ്റി മറച്ച അപകടം സംഭവിക്കുന്നത്.

2011 ഡിസംബര്‍ 4 ന് ജന്മനാടായ മൂടാടിക്കടുത്ത് കൊല്ലത്ത് ദേശീയ പാതയില്‍ ഉണ്ടായ കാറപകടത്തില്‍ ഗുരുതരമായ പരുേക്കല്‍ക്കുകയായിരുന്നു. തലക്കും കാലുകള്‍ക്കും സാരമായി പരുക്കേറ്റ് മാസങ്ങളോളം അബോധാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ജീവന്‍ തിരിച്ചു കിട്ടിയെങ്കിലും പരസഹായമില്ലാതെ പ്രാഥമിക കൃത്യങ്ങള്‍ പോലും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വിനോദനുള്ളത്.

താടിയെല്ല് പൊട്ടി ഉള്ളിലേക്ക് മാറിയതിനാല്‍ ഭക്ഷണം വാരികൊടുക്കേണ്ട അവസ്ഥയിലും തലച്ചോറിനേറ്റ ക്ഷതം മറവിയും ഉണ്ടാക്കിയിരിക്കുന്നു. പ്രായമായ അച്ഛന്‍ ബാലനും അമ്മ ലീലക്കൊപ്പവുമാണ് വിനോദന്റെ താമസം. അപകടം സംഭവിച്ച ശേഷം ഭാര്യയും മകനും ഇയാളെ ഉപേക്ഷിച്ച് പോവുകയും ചെയ്തു. പ്രായാധിക്യവും രോഗവും മൂലം വിഷമിക്കുന്ന, കര്‍ഷകതൊഴിലാളികളായിരുന്ന ബാലനും ലീലക്കും വിനോദന്റെ ചികിത്സയും കുടുംബചെലവും താങ്ങാവുന്നതിലപ്പുറമാണ്.

കോഴിക്കോട് മെഡിക്കല്‍ കോളെജിലെ നീണ്ട ചികിത്സക്കു ശേഷം ഇപ്പോള്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിലാണ് തുടര്‍ചികിത്സ. കൊയിലാണ്ടി മുചുകുന്ന് കോളെജില്‍ വിനോദിനൊപ്പം പ്രീഡിഗ്രിക്ക് പഠിച്ച സഹപാഠികളാണ് ഇപ്പോള്‍ ഇയാളുടെ ചികിത്സചെലവുകളും കുടുംബത്തിന്റെ ചെലവും നോക്കുന്നത്. മാസം ഒരു നിശ്ചിത തുക കുടുംബത്തിന് നല്‍കുന്ന ഇവര്‍ ഇടക്കിടെ വീട്ടിലെത്തി മാനസിക പിന്തുണയും നല്‍കി വരുന്നു. ആശുപത്രിയില്‍ കൂടെ പോകുന്നതും ഇവരാണ്.

റോഡില്‍ നിന്നും വളരെ ഉയരത്തിലുള്ളതാണ് വിനോദിന്റെ വീട്. അതുകൊണ്ട് ഇടക്കിടെ ആശുപത്രിയില്‍ കൊണ്ടു പോകുന്നത് ഏറെ പ്രയാസകരമാണ്. കല്‍പ്പടവുകള്‍ ഇറക്കി എടുത്തുകൊണ്ട് വേണം വാഹനത്തില്‍ എത്തിക്കാന്‍. ഇതിനിടയിലാണ് കോളനിയില്‍ വീടു സന്ദര്‍ശനത്തിനെത്തിയ പെരുവണ്ണാമൂഴി ജനമൈത്രി പൊലീസിന്റെ ശ്രദ്ധയില്‍ ഇവരുടെ ദയനീയ അവസ്ഥ പെട്ടത്. വാഹനം വീട്ടിലെത്താതെ ആശുപത്രിയില്‍ പോകാന്‍ കഷ്ടപ്പെടുന്ന വിനോദിന് വേണ്ടി വീട്ടിലേക്ക് റോഡ് നിര്‍മ്മിക്കുക എന്നത് ആവശ്യമായി മനസ്സിലാക്കിയെന്ന് ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തുടര്‍ന്ന് കഴിഞ്ഞ ദിവസം ജനമൈത്രി പൊലീസ് വിനോദിന്റെ വീട്ടിലേക്കുള്ള റോഡിന്റെ നിര്‍മ്മാണം ആരംഭിച്ചു. എഎസ്‌ഐ എം. രാജീവന്‍, സിപിഒ എ.കെ. ജയേഷ് എന്നിവരുടെ നേതൃത്വത്തിലാണ് റോഡ് നിര്‍മ്മാണം നടത്തിയത്. വീല്‍ ചെയറില്‍ ജീവിതം തള്ളി നീക്കുന്ന വിനോദിനും കുടുംബത്തിനും പൊലീസിന്റെ ജനകീയ ഇടപെടല്‍ ഏറെ സഹായകമാവും. റോഡ് നിര്‍മ്മാണം പൂര്‍ത്തിയായാല്‍ വീടിന്റെ മുറ്റത്ത് നിന്ന് മകനെയും കൊണ്ട് ആശുപത്രിയില്‍ പോയിവരാമെന്ന ആശ്വാസത്തിലാണ് ഈ വൃദ്ധ ദമ്പതികള്‍.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read