ജനതാദള്‍ എസ് പ്രവര്‍ത്തകര്‍ വീടുകളില്‍ ഉപവാസം നടത്തി

By | Monday April 6th, 2020

SHARE NEWS

പേരാമ്പ്ര : രാജ്യത്ത്  കേവിഡ് 19 പടരുമ്പോള്‍ പ്രതീകാത്മക പ്രഖ്യാപനങ്ങള്‍ മാത്രം നടത്തുന്ന പ്രധാനമന്ത്രിയുടെ നിലപാടിനെതിരേയും, കര്‍ണാടക അതിര്‍ത്തികള്‍ അടച്ചിട്ട് രോഗികള്‍ ഉള്‍പടെയുള്ളവരുടെ ജീവന്‍ പന്താടുന്ന രാഷ്ട്രീയക്കളിക്കെതിരേയും, ജനതാദള്‍ എസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നേതാക്കളും, പ്രവര്‍ത്തകരും, കുടുബാഗങ്ങളോടൊപ്പം വീടുകളില്‍ പന്ത്രണ്ട് മണിക്കൂര്‍ ഉപവസിച്ചു.

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നാമമാത്രമായ പാക്കേജില്‍ പോലും കേരളത്തോട് വിവേചനപരമായ സമീപനമാണ് കാണിച്ചിരിക്കുന്നത്. കര്‍ണാടക അതിര്‍ത്തി അടച്ചിട്ടത് മൂലം ദിനംപ്രതി മൂന്നും നാലും രോഗികളാണ് മരണമടയുന്നതെന്നും നേതാക്കള്‍ ആരോപിച്ചു.

കേരളത്തിലെ ജനങ്ങളോട് കാണിക്കുന്ന രാഷ്ട്രീയ പകപോക്കലിനെതിരെ ജനതാദള്‍ എസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ പ്രസിഡണ്ട് കെ ലോഹ്യയുടെ വസതിയില്‍ ഉപവാസം നടത്തി.

ജില്ലാ പ്രസിഡണ്ട് കെ. ലോഹ്യ, സെക്രട്ടറി റഷീദ് മുയിപ്പോത്ത്, യുവജനതാദള്‍ ജില്ലാ പ്രസിഡണ്ട് എം.ടി.കെ നിധിന്‍ എന്നിവര്‍ ഉപവാസമനുഷ്ഠിച്ചു. കാര്‍ത്ത്യായനി അമ്മയില്‍ നിന്ന് നാരങ്ങാനീര് സ്വീകരിച്ച് ഉപവാസം അവസാനിപ്പിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read