ജപ്പാന്‍ കുടിവെള്ള പദ്ധതി: അവലോകന യോഗം പെരുവണ്ണാമൂഴിയില്‍ നടത്തി

By | Tuesday September 24th, 2019

SHARE NEWS

പേരാമ്പ്ര : 2015ല്‍ കമ്മീഷന്‍ ചെയ്ത ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനം സംബന്ധിച്ച അവലോകനം പെരുവണ്ണാമൂഴി പ്ലാന്റ് ഓഫീസില്‍ നടത്തി. ജൈക്കയുടെ അഡീഷണല്‍ ചീഫ് ഡവലപ്പ്‌മെന്റ് സ്‌പെഷലിസ്റ്റ് വിനീത് എസ് സരിന്‍, പ്രൊജക്ട് ഓഫീസര്‍ മന്‍ഡ്രാന ഗോള, പ്രോഗ്രാം സ്‌പെഷ്യലിസ്റ്റ് കൗരി ഹോണ്ട എന്നിവരും കേരള വാട്ടര്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ പി.പി. സുരേഷ് കുമാര്‍, എക്‌സി.എഞ്ചി.പി. ജമാല്‍, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍മാരായ ടി.കെ. ബിനു, സി. ജിതേഷ്, കെ. നാരായണന്‍, അസി.എഞ്ചി. മാരായ പി. നിധിന്‍, രൂപേഷ് എന്നിവര്‍ പങ്കെടുത്തു.

പദ്ധതിക്ക് ഭൂമി ഏറ്റെടുക്കല്‍ നടപടി വൈകുന്നതാണ് പ്രവര്‍ത്തനം ഇവിടങ്ങളില്‍ പൂര്‍ത്തിയാക്കാത്തത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടി ത്വരിതപ്പെടുത്തിയാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ ജലവിതരണ സംവിധാനം പൂര്‍ണ്ണമാകും. പദ്ധതിയുടെ മൊത്തം ജലവിതരണരണത്തിന്റെ 60 ശതമാനം പൂര്‍ത്തിയായി കഴിഞ്ഞു. ബാക്കി 40 ശതമാനത്തിന്റെ പൂര്‍ത്തീകരണത്തിനു സര്‍ക്കാരിന്റെ ഇടപെടലും സഹായവും ജനങ്ങളുടെ പിന്തുണയും അനിവാര്യമാണ്. വിവിധ പഞ്ചായത്തുകളിലായി ജലവിതരണ ടാങ്കുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകാനുണ്ട്. ഇതിനുള്ള തടസങ്ങള്‍ പരിഹരിക്കപ്പെടേണ്ടതുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read