ജെസിഐ  പന്തിരിക്കര ചാപ്റ്ററിന് തുടക്കം;നിശബ്ദ സേവന പ്രവർത്തകരെ ആദരിച്ചു

By | Thursday April 5th, 2018

SHARE NEWS


പന്തിരിക്കര: നിശബ്ദ സേവന പ്രവർത്തകരെ ആദരിച്ച് കൊണ്ട് ജെസിഐ  പന്തിരിക്കര ചാപ്റ്ററിന് തുടക്കം.നിശബ്ദമായി സേവന പ്രവർത്തനത്തിലേർപ്പെട്ട ഒമ്പതോളം പേരെ ചടങ്ങിൽ ആദരിച്ചു.

ശാരീരിക അവശതകൾ വകവെക്കാതെ കഠിനാധ്വാനം ചെയ്തു ജീവിക്കുന്ന ഹസ്സൻകുയ്യണ്ടത്തിൽ,സൈനുദ്ദീൻ, ടി.പി റോഡിന്റെ വശങ്ങളിൽ നൂറുകണക്കിനു മരങ്ങൾ വെച്ചുപിടിപ്പിച്ച എം.സി.ബാലൻ,
മുപ്പതു വർഷമായി ശുചീകരണ പ്രവർത്തന രംഗത്തു പ്രവർത്തിക്കുന്ന ലീല പന്തിരിക്കര മീത്തൽ, പാലിയേറ്റീവ് രംഗത്തു പ്രവർത്തിക്കുന്ന ജോൺ മാസ്റ്റർ, അരനൂറ്റാണ്ടിലധികമായി കളരി മർമ്മ ചികിൽസ നടത്തുന്ന ഹംസഗുരുക്കൾ,തുടങ്ങിയവരെയാണ് ആദരിച്ചത്.

സ്കൂൾ കലോത്സവ പ്രതിഭകളുടെ കലാപരിപാടികളുമുണ്ടായിരുന്നു.
പത്തോളം പ്രവർത്തന പദ്ധതികളുടെ പ്രഖ്യാപനവും
ചടങ്ങിൽ വെച്ചു നടന്നു. ജില്ലാതല കമ്പവലി മൽസരം, സ്പീച്ച് ക്ലബ്,
സൈൻ ബോർഡുകൾ സ്ഥാപിക്കൽ, കായികപരിശീലനം, പി.എസ്.സി രജിസ്ട്രേഷൻ, കൈത്താങ്ങ് ,ചെസ് പരിശീലനം, കരിയർ ഗൈഡൻസ് എന്നിവപ്രധാന പദ്ധതികളാണ്.

ജെ.സി.ഐ.പുതിയ ചാപ്റ്റർ ഭരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് പന്തിരിക്കരയിൽ വെച്ചു നടന്നു. സോൺ പ്രസിഡണ്ട് സുബീഷ്.ടി.പി പ്രതിജ്ഞ ചൊല്ലി കൊടുത്തു. പന്തിരിക്കര ചാപ്റ്റർ പ്രസിഡണ്ട് സി.കെ.റാഷിദ് അധ്യക്ഷത വഹിച്ചു.ഡോ.. സി.എച്ച് ഇബ്രാഹിം കുട്ടി മുഖ്യാതിഥിയായി പങ്കെടുത്തു.

അനൂപ് വെട്ടിയാട്ടിൽ, റയീസ് മലയിൽ, ജെ.സി.ഐ പേരാമ്പ്ര പ്രസിഡണ്ട് കെ.റഷീദ്, സെക്രട്ടറി, നിതിൻ തോമസ്, ആർ. കെ ഷിജു, കെ.കെ.അബുബക്കർ ആർ കെ ഷിജു എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഡയറക്ടർ അഫ്സൽ ഫവാസ് സ്വാഗതവും
ജനറൽ സെക്രട്ടറി യൂ സഫ്.എം.കെ.
നന്ദിയും പറഞ്ഞു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read