വിദ്യാര്‍ത്ഥികര്‍ക്ക് സത്യസന്ധതയുടെ പാഠമോതി ജെസിഐ ഹോണസ്റ്റി ഷോപ്പ്

By | Wednesday February 5th, 2020

SHARE NEWS

പേരാമ്പ്ര : പണം വാങ്ങാന്‍ ആളില്ലാത്ത സ്‌റ്റേഷനറി കടയില്‍ നിന്ന് നോട്ടുബുക്കും പേനയും പെന്‍സിലുമൊക്കെ ആവശ്യാനുസരണം എടുത്ത് എഴുതി പ്രദര്‍ശിപ്പിച്ചിട്ടുള്ള തുക പെട്ടിയില്‍ നിക്ഷേപിക്കുക. സത്യസന്ധതയുടെയും വിശ്വാസത്തിന്റെയും ഈ പുത്തന്‍ അനുഭവം ലഭിച്ചത് റെയ്മ്ണ്ട് മെമ്മോറിയല്‍ ഹൈസ്‌ക്കൂള്‍ വിദ്യാത്ഥികള്‍ക്കാണ്.

കൗതുകത്തോടെയും ഉത്സാഹത്തോടെയും കുട്ടികള്‍ ആളില്ലാ കടയില്‍ നിന്ന് സാധനങ്ങള്‍ എടുത്ത് കൃത്യമായ തുക പണപ്പെട്ടിയില്‍ നിക്ഷേപിച്ചു. ജെസിഐ പേരാമ്പ്ര സ്‌പൈസ് സിറ്റി ജെജെ വിംങാണ് ഇങ്ങനെയൊരു പരിപാടി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്്.

റയ്മണ്ട് സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ സില്‍വി അഗസ്റ്റിന്‍ ഹോണസ്റ്റി ഷോപ്പ് ഉദ്ഘാടനം ചെയ്തു. ജെസിഐ മുന്‍ സെക്രട്ടറി നിതിന്‍ തോമസ് അധ്യക്ഷത വഹിച്ചു. ജെസിഐ മേഖലാ കോ. ഓഡിനേറ്റര്‍ കെ.കെ. മുഹമ്മദ് റാഷിദ് പദ്ധതി വിശദീകരണം നടത്തി. ജെജെ ചെയര്‍മാന്‍ ജൊഹാന്‍ നിതിന്‍, പി.സി. റജി, ജിന്‍സി േദവസ്യ, റാണി നിതിന്‍, സജീഷ് പുത്തൂര്‍, സിസ്റ്റര്‍ ജോര്‍ജിറ്റ, അനു ജോസഫൈന്‍, രാജു എന്നിവര്‍ പ്രസംഗിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read