ടോം ജോസഫിന് ശേഷം മലയോരമേഖലയ്ക്ക് അര്‍ജ്ജുന അവാര്‍ഡുമായി സുവര്‍ണ്ണ ജിന്‍സണ്‍

By | Monday September 17th, 2018

SHARE NEWS

പേരാമ്പ്ര : ഇന്ത്യന്‍ വോളീബോള്‍ ക്യാപ്റ്റന്‍ ടോം ജോസഫ് പരമോന്നത കായിക പ്രതിഭാ അവാര്‍ഡായ അര്‍ജ്ജുന അവാര്‍ഡ് േകരളത്തിലെത്തിച്ചപ്പോള്‍ കോഴിക്കോടും അതിന്റെ കിഴക്കന്‍ മലയോര ഗ്രാമങ്ങളും അഭിമാനിച്ചു സന്തോഷിച്ചു.

എന്നാലിപ്പോള്‍ ഏഷ്യന്‍ ഗയിംസിലൂടെ മലയോര മേഖലയുടെ സ്വപ്നങ്ങള്‍ വാനോളമുയര്‍ത്തി 1500 മിറ്ററില്‍ സ്വര്‍ണ്ണത്തിലും 800 മീറ്ററില്‍ വെള്ളിയിലും മുത്തമിട്ട് രാജ്യത്തിന്റെയും നാടിന്റെയും അഭിമാനമായി മാറിയ ചക്കിട്ടപാറ സ്വദേശി ജിന്‍സണ്‍ ജോണ്‍സനെയും തേടി അര്‍ജ്ജുന അവാര്‍ഡ് എത്തിയിരിക്കുന്നു.

കുട്ടിക്കാലം മുതല്‍ കായിക രംഗത്തോട് താല്പര്യമുണ്ടായിരുന്ന കുട്ടിയായിരുന്ന പുതിയവീട്ടില്‍ ജോണ്‍സന്റെയും ഷൈലജയുടെയും മകനായ ജിന്‍സണ്‍. കുളത്തുവയല്‍ ഹൈസ്‌കൂളില്‍ പഠിക്കുന്നകാലത്തൊന്നും ജിന്‍സണ്‍ കായിക രംഗത്ത് തിളങ്ങിയിരുന്നില്ല. പ്ലസ് ടുവിന് പഠിക്കുന്ന സമയത്താണ് ജിന്‍സണ്‍ കോച്ച് പീറ്ററിന്റെ ശ്രദ്ധയില്‍ പെടുന്നത്.

തണുപ്പുള്ള പുലര്‍വേളകളില്‍ ചക്കിട്ടപാറയിലെ ഗ്രാമീണ സ്‌പോര്‍ട്‌സ് അക്കാദമി മൈതാനിയില്‍ കഠിനാദ്ധ്വാനം ചെയ്ത് പരിശീലനം നടത്തുന്ന ചെറുപ്പക്കാരനില്‍ മികച്ചൊരു അത്‌ലറ്റിനെ പിറ്റര്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് സാറിന്റെ കീഴിലുള്ള ആറുമാസക്കാലത്തെ നിരന്തര പിശീലനത്തിലൂടെ ട്രാക്കുകള്‍ കീഴടക്കുന്നതിന്റെ തുടക്കം കുറിക്കുയായിരുന്നു.

കോട്ടയത്തെ കോളേജ് പഠനകാലത്ത് ഇമ്മാനുവലിന്റെയും ജോലി ലഭിച്ചതിന് ശേഷം ആര്‍മിയില്‍ മുഹമ്മദ് കുഞ്ഞിയുടെയും കീഴില്‍ പരിശീലനം നേടി. മുഹമ്മദ് കുഞ്ഞിയുടെ കീഴില്‍ പരിശീലനം നടത്തുന്ന കാലത്താണ് ആദ്യത്തെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ലഭിക്കുന്നതും ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നതും.

ഇപ്പോള്‍ ആര്‍.എസ്. ഭാട്ട്യയുടെ കീഴില്‍ പരിശീലനത്തിനിടെ രാജ്യത്തിന്റെ അഭിമാന താരമായി ഇരട്ടമെഡലുകളും. ഓരോ മത്സരം കഴിയുമ്പോഴും മികച്ച സമതവും വേഗവും കണ്ടെത്തുന്ന ജിന്‍സനെന്ന താരത്തെ രാജ്യം അര്‍ജ്ജുന അവാര്‍ഡ് നല്‍കി ആദരവ് അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read