കെ.സി.ഗോപാലന്‍ മാസ്റ്റര്‍ ചരമദിനം ആചരിച്ചു

By | Wednesday February 5th, 2020

SHARE NEWS

 


പേരാമ്പ്ര : പ്രമുഖ സോഷ്യലിസ്റ്റും ജനതാദള്‍ നേതാവും കലാ സാംസ്‌കാരിക രംഗത്തെ നിറസാനിധ്യവുമായിരുന്ന കെ.സി. ഗോപാലന്‍ മാസ്റ്ററുടെ ചരമദിനം എല്‍ജെഡി ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. കാലത്ത് വീട്ടുവളപ്പിലുള്ള ശവകുടീരത്തില്‍ പുഷ്പാര്‍ച്ചനും വൈകുന്നേരം ചെറുവണ്ണൂര്‍ അങ്ങാടിയില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

എല്‍ജെഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യ സമരം നാടകമായിരുന്നെന്ന ബിജെപി നേതാവിന്റെ പ്രസ്താവന ഒറ്റപ്പെട്ട സംഭവമല്ലെന്നും സ്വാതന്ത്ര്യ സമരത്തില്‍ യാതൊരു പങ്കും വഹിക്കാത്ത ആര്‍എസ്എസിന് ഇങ്ങനെ തോന്നുന്നതില്‍ അല്‍ഭുതപ്പെടാനില്ലെന്നും മനയത്ത് ചന്ദ്രന്‍ പറഞ്ഞു.

കെ.രാജന്‍ അധ്യക്ഷത വഹിച്ചു. അനുസ്മരണ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിന്റെ സുവര്‍ണ്ണ ജൂബിലി അവാര്‍ഡ് ‘ജേതാവും റിട്ടയര്‍മെന്റിന് ശേഷം ഉന്നത വിദ്യാഭ്യാസം നേടിയ കെഎസ്ഇബി എക്‌സിക്യുട്ടീവ് എഞ്ചിനിയറുമായ പാച്ചര്‍ അമ്പാട്ടിനെ ആദരിച്ചു.

സംസ്ഥാന സെക്രട്ടറി എന്‍.കെ. വത്സന്‍, എം.പി. ശിവാനന്ദന്‍, വിസ്മയ മുരളീധരന്‍, കെ. സജീവന്‍, കൊയിലോത്ത് ശ്രീധരന്‍, സി. സുജിത്ത്, കെ.വി. ബാലന്‍, പി. മോനിഷ, കെ. അപ്പുക്കുട്ടി, രമാദേവി നാഗത്ത്, ടി.പി. നരേഷ് എന്നിവര്‍ സംസാരിച്ചു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read