കാട്ടുമാഠം പരദേവതാ ക്ഷേത്രത്തില്‍ ഭക്തജന സംഗമം നടത്തി

By | Sunday October 13th, 2019

SHARE NEWS

പേരാമ്പ്ര : മേപ്പയ്യൂരിലെ കാട്ടുമാഠം പരദേവതാ ക്ഷേത്ര ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തില്‍ ഭക്തജന കുടുംബ സംഗമം നടത്തി. ഗ്രാന്റ് ഹൗസ് ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ക്ഷേമസമിതി ചെയര്‍മാന്‍ അടിയോടിക്കണ്ടി അനീഷ് അധ്യക്ഷത വഹിച്ചു. രവി ലാല്‍ കടമേരി, രാഘവ കുറുപ്പ് പേരാമ്പ്ര എന്നിവര്‍ ആദ്ധ്യാത്മിക പ്രഭാഷണം നടത്തി. ക്ഷേത്രത്തിലെ മുന്‍ കാല പ്രവര്‍ത്തകന്‍മാരെ ആദരിക്കല്‍, സ്മരണാഞ്ജലി എന്നിവയും നടത്തി.

ക്ഷേത്ര ചടങ്ങുകള്‍ക്ക് ഇശ്വരന്‍ നമ്പൂതിരി കാര്‍മ്മികത്വം നല്‍കി. ശ്രീനിലയം വിജയന്‍, ഹരി എച്ച്.പി. ദാസ്, സി.എം. ബാബു, ടി. മനോജ്, ദിവാകരന്‍ നായര്‍ ചെറുവലഞ്ഞ്, രജീഷ് കുറ്റിപ്പുറത്ത് മിത്തല്‍, ഒ.കെ. ബാലകൃഷ്ണന്‍, എം.എം. ബാബു, രാമകൃഷ്ണന്‍ കാട്ടുമാഠത്തില്‍, കുന്നത്ത് ശ്രീധരന്‍, നമ്പിയത്ത് ദാമോദരന്‍ നായര്‍, കാട്ടു മഠത്തില്‍ ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. സംഗമത്തില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read