കള്ള് ഷാപ്പ് ജനവാസ കേന്ദ്രത്തിലേക്ക് മാറ്റാന്‍ അനുവദിക്കില്ല; സമര സമിതി

By | Thursday July 4th, 2019

SHARE NEWS

പേരാമ്പ്ര : ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ കടിയങ്ങാട് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കള്ള് ഷാപ്പ് കടിയങ്ങാട് പാലത്തിന് സമീപത്തേക്ക് മാറ്റാന്‍ അനുവദിക്കില്ലെന്ന് കള്ള് ഷാപ്പ് വിരുദ്ധ സമരസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പ്രാഥമിക ആരോഗ്യ കേന്ദ്രം, പെന്‍ഷന്‍ ഭവന്‍ കുട്ടികളുടെ പാര്‍ക്ക്, അതുപോലെ തന്നെ പ്രദേശത്തെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉപയോഗിക്കുന്ന കുളിക്കടവ് എന്നിവക്ക് സമീപത്താണ് ഷാപ്പിനായ് കെട്ടിടം നിര്‍മ്മിച്ചത്.

ഗ്രാമപഞ്ചായത്തില്‍ ബേക്കറി ആവശ്യാര്‍ത്ഥം എന്നു കാണിച്ചാണ് ലൈസന്‍സിന് അപേക്ഷിച്ചതെന്നും ഭാരവാഹികള്‍ പറഞ്ഞു. എന്ത് വില കൊടുത്തും ഷാപ്പിനെതിരെ വനിതകള്‍ ഉള്‍പ്പെടെയുള്ളവരെ അണി നിരത്തി ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഷാപ്പ് തുറന്ന് പ്രവര്‍ത്തിക്കുന്ന തിയ്യതിയുടെ തലേദിവസം മുതല്‍ ഇവിടെ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ കണ്‍വീനര്‍ രാജന്‍ കോവുപ്പുറത്ത്, ട്രഷറര്‍ കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, പി. ബാബു, പപ്പന്‍ കന്നാട്ടി എന്നിവര്‍ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read