കടിയങ്ങാട് മഹാവിഷ്ണു ക്ഷേത്രത്തില്‍ ആറാട്ട് മഹോത്സവത്തിന് ചൊവ്വാഴ്ച തുടക്കമാവും

By | Sunday December 22nd, 2019

SHARE NEWS

പേരാമ്പ്ര : കടിയങ്ങാട് മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ആറാട്ട് മഹോത്സവം ഡിസംബര്‍ 24 ന് വൈകിട്ട് നടക്കുന്ന ലക്ഷം ദീപ സമര്‍പ്പണത്തോടെ ആരംഭിക്കുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്രം തന്ത്രി തരണനെല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക.

24 ന് ദീപാരാധനക്ക് ശേഷം കോഴിക്കോട് ചിന്മയാ മിഷനിലെ ജിതാത്മാനന്ദ നടത്തുന്ന ആദ്ധ്യാത്മിക പ്രഭാഷണം. 25 ന് വിശേഷാല്‍ പൂജകളും ആദ്ധ്യാത്മിക പ്രഭാഷണവും രാത്രി 8 മണിക്ക് നാടന്‍പാട്ട് സംഘം കൂത്താളി അവതരിപ്പിക്കുന്ന തുടിതാളം വാമൊഴിപാട്ടുകള്‍, 10 മണിക്ക് ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍സ് ഗിനീഷ് കടിയങ്ങാട് ആന്റ് മധുലാല്‍ അവതരിപ്പിക്കുന്ന ടു മെന്‍ ഷോ.

26 ന് രാത്രി 7 മണിക്ക് കൊടിയേറ്റം തുടര്‍ന്ന് വിഷ്ണു മംഗലം വേണുമാരാരും സംഘവും അവതരിപ്പിക്കുന്ന തായമ്പക, 10 മണിക്ക് കൊല്ലം സിറാജ് നയിക്കുന്ന മ്യൂസിക്കല്‍ മിമിക്‌സ് കോമഡി മെഗാഷോ. 27 ന് രാത്രി 7 മണിക്ക് ആദ്ധ്യാത്മിക പ്രഭാഷണവും തുടര്‍ന്ന് പ്രശസ്ത പിന്നണി ഗായിക വൈക്കം വിജയ ലക്ഷ്മി നയിക്കുന്ന ഗാനമേള.

28 ന് വൈകിട്ട് 7 മണിക്ക് നടക്കുന്ന സാംസ്‌കാരിക സേമ്മളനം മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കെ.എന്‍.എ. ഖാദര്‍ എംഎല്‍എ, അഡ്വ. കെ. പ്രവീണ്‍ കുമാര്‍, വി.വി. രാജന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. പത്മശ്രൗ മീനാക്ഷി ഗുരുക്കള്‍, വിഷചികിത്സകന്‍ കുമാരന്‍ വൈദ്യര്‍, പ്രവാസി വ്യവസായി സി.എച്ച്. ഇബ്രാഹിം കുട്ടി, ആതുര സേവകന്‍ ഡോ. സച്ചിത്ത്, കലാപ്രതിഭ ഗിനീഷ്‌കുമാര്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് പേരാമ്പ്ര അക്കാദമി ഓഫ് ആര്‍ട്‌സിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന പഞ്ചാരിമേളവും പ്രാദേശിക കലാകാരന്മാര്‍ ഒരുക്കുന്ന കലാവിരുന്നും ഉണ്ടായിരിക്കും.

29 ന് രാത്രി 8 മണിക്ക് കൂത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന താലപ്പൊലി എഴുന്നള്ളത്ത്. 30 ന് പതിവ് പൂജകളും പള്ളി വേട്ടയും രാത്രി 12 മണിക്ക് കരിമരുന്ന് പ്രയോഗം. 31 ന് കാലത്ത് 11 മണിക്ക് ആറാട്ട് എഴുന്നള്ളിപ്പ്. കുളിച്ചാറാട്ടും കൊടിയിറക്കലോടും കൂടി ആറാട്ട് മഹോത്സവങ്ങള്‍ക്ക് സമാപനമാവും.

വാര്‍ത്താ സേമ്മളനത്തില്‍ ആഘോഷകമ്മിറ്റി ചെയര്‍മാന്‍ വി.കെ. നാരായണന്‍ അടിയോടി, കണ്‍വീനര്‍ എ.കെ. മുരളീധരന്‍, ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് ടി.വി. ശങ്കരന്‍ നായര്‍, സെ്രകട്ടറി എന്‍.എം. സത്യന്‍, കെ. രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read