കടിയങ്ങാട് മഹാവിഷ്ണു ക്ഷേത്രം ആറാട്ട് മഹോത്സവം

By | Saturday December 22nd, 2018

SHARE NEWS

പേരാമ്പ്ര : കടിയങ്ങാട് മഹാവിഷ്ണു ക്ഷേത്രത്തില്‍ ആറാട്ട് മഹോത്സവം 24 മുതല്‍ 31 വരെ ആഘോഷിക്കും. 25ന് സര്‍വ്വൈശ്വര്യ പൂജ, ആദ്ധ്യാത്മിക പ്രഭാഷണം, 26ന് വൈകീട്ട് 6.30ന് കൊടിയേറ്റം, ആദ്ധ്യാത്മിക പ്രഭാഷണം, 27ന് ആദ്ധ്യാത്മിക പ്രഭാഷണം, ഓട്ടന്‍തുള്ളല്‍, 28ന് ചക്യാര്‍കൂത്ത്, കലാപരിപാടികള്‍,

29ന് കൂത്താളി കമ്മോത്ത് ക്ഷേത്രത്തില്‍ നിന്ന് എഴുന്നള്ളത്ത്, 30ന് കലാവിരുന്ന്, കരിമരുന്ന് പ്രയോഗം, 31ന് ആറാട്ട് എഴുന്നള്ളിപ്പ് എന്നിവയുണ്ടാകും. വിവിധ ദിവസങ്ങളില്‍ വൈകീട്ട് തായമ്പകയുമുണ്ടാകും.

28ന് വൈകീട്ട് ക്ഷേത്ര കമ്മിറ്റിയും കടിയങ്ങാട് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയും ചേര്‍ന്ന് സൗഹൃദ സംഗമവും ലഹരി വിരുദ്ധ കൂട്ടായ്മയും സംഘടിപ്പിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി സെക്രട്ടറി എന്‍.എം. സത്യന്‍, ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ വി.കെ. നാരായണന്‍ അടിയോടി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സൗഹൃദ സംഗമവും ലഹരി വിരുദ്ധ കൂട്ടായ്മയും വൈകീട്ട് ഏഴിന് സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യും. മുഹമ്മദ് ഫൈസി ഓണാട്ടൂര്‍, വിവേകാമൃത ചൈതന്യ എന്നിവര്‍ പ്രഭാഷണം നടത്തും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read