കടിയങ്ങാട് പാലം കള്ള് ഷാപ്പ് സമരം: യൂത്ത് ലീഗ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു

By | Sunday November 17th, 2019

SHARE NEWS

പേരാമ്പ്ര : കടിയങ്ങാട് പാലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപം ജനവാസ കേന്ദ്രത്തില്‍ കള്ള് ഷാപ്പ് സ്ഥാപിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സമര സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യ ദാര്‍ഢ്യവുമായി ചങ്ങരോത്ത് പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളും പ്രവര്‍ത്തകരും സമര പന്തലില്‍ എത്തി.

കടിയങ്ങാട് ടൗണില്‍ നിലവിലുണ്ടായിരുന്ന ഷാപ്പാണ് കടിയങ്ങാട് പാലത്തിലേക്ക് മാറ്റി സ്ഥാപിക്കുന്നത്. കുട്ടികളുടെ പാര്‍ക്ക്, കുളിക്കടവ്, വയോജന കേന്ദ്രം എന്നിവയും പുതുതായി തുറക്കുന്ന ഷാപ്പിന്റെ പരിസരത്തുണ്ട്.

യൂത്ത് ലീഗ് നടത്തിയ ഐക്യ ദാര്‍ഢ്യ സംഗമത്തില്‍ സമര സമിതി ചെയര്‍മാന്‍ എം.കെ. കുഞ്ഞനന്തന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂസ കോത്തമ്പ്ര, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പാളയാട്ട് ബഷീര്‍, ജനറല്‍ സെക്രട്ടറി ആനേരി നസീര്‍, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ശിഹാബ് കന്നാട്ടി, ജനറല്‍ സെക്രട്ടറി റാഷിദ് കല്ലൂര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എന്‍.കെ. ഹൈറുന്നിസ, സഫിയ പടിഞ്ഞാറയില്‍, പപ്പന്‍ കന്നാട്ടി, രാജന്‍ കോവുപ്പുറത്ത്, സി.എച്ച് സനൂപ്, കോവുമ്മല്‍ ഗംഗാധരന്‍, ടി.പി. കുഞ്ഞികൃഷ്ണന്‍, എം.കെ. സുമതി, പി.സി. ഗീത, മൂസ മേലേടത്ത്, ഒ.പി. റസാഖ്, വിമല കുഞ്ഞനന്തന്‍ എന്നിവര്‍ സംസാരിച്ചു.

പ്രകടനത്തിന് യൂത്ത് ലീഗ് ഭാരവാഹികളായ ശിഹാബ് കന്നാട്ടി, റാഷിദ് കല്ലൂര്‍, സിദ്ധീഖ് തൊണ്ടിയില്‍, എസ്.കെ. സഫീര്‍, വി.പി. നിസാര്‍, യു.പി. ദില്‍ഷാദ്, എ. ലിര്‍ഷാദ്, കെ.സി. റോഷന്‍, വി. ഷഫീഖ്, റിയാസ് പന്തിരി, കെ.കെ. ഷംനാദ് എന്നിവര്‍ നേതൃത്ത്വം നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read