റിവൈവ് – 2020 വര്‍ണ്ണോത്സവം വിജയത്തിന് ഇനി വളയിട്ട കൈകളും

By | Tuesday February 25th, 2020

SHARE NEWS

പേരാമ്പ്ര : ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 1 വരെ നടക്കുന്ന തണല്‍ – കരുണ സ്പെഷ്യല്‍ സ്‌കൂളിലെ ‘റിവൈവ് – 2020’ വര്‍ണ്ണോത്സവം
വിജയിപ്പിക്കാന്‍ സഹോദരിമാരുടെ കൂട്ടായ്മ രംഗത്ത്. സ്ത്രീകളെയും കുട്ടികളെയും തണലിലെത്തിക്കാന്‍ വളയിട്ട കൈകള്‍ നേതൃത്വം നല്‍കും.

തണല്‍ കരുണ ക്യാമ്പസില്‍ നടന്ന വനിതാ സംഗമത്തിന് തണല്‍ വനിത സെല്‍ ചെയര്‍പേഴ്‌സണ്‍ സൗഫി താഴക്കണ്ടി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിസി ചെയര്‍പേഴ്‌സണ്‍ പി.കെ. രമ, മുന്‍ ചെയര്‍പേഴ്‌സണ്‍ എം. നളിനി, ടി.കെ. ജസ്്‌ല റിയാസ്, വി.എം. സമീറ, സക്കീന മൊയോറത്ത്, വി.പി. നസീറ, ഷെരീഫ എം ഹിന്ദ്, സഫിയഖാലിദ്, കെ.എം. മുനീറ, ലൈല കുഞ്ഞമ്മദ്, ഹാജറ അമ്മദ്, പി.എം. നസീമ യുസഫ്, തന്‍സീറ, നസീമ കന്നാട്ടി, റീന മോഹനന്‍, സാബിറ പുറ്റങ്കി, അസ്മിന നവാസ്, സുബൈദ കാവില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തണല്‍ കരുണ ജനറല്‍ സെക്രട്ടറി കെ.എം മുഹമ്മദലി, കോ ഓര്‍ഡിനേറ്റര്‍ പി.കെ. നവാസ് എന്നിവര്‍ സംബന്ധിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read