ബഡ്‌സ് സ്‌കൂളിലെയും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ശിശുദിനം ആഘോഷിച്ചു

By | Friday November 15th, 2019

SHARE NEWS

പേരാമ്പ്ര : കൈരളി വിടിസിയിലെ പ്രീ പ്രൈമറി ടീച്ചര്‍ ട്രെയിനിംഗ് വിദ്യാര്‍ത്ഥികള്‍ പേരാമ്പ്ര വെല്‍ഫെയര്‍ സ്‌കൂളിലെയും ബഡ്‌സ് സ്‌കൂളിലെയും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ശിശുദിനം ആഘോഷിച്ചു.

വെല്‍ഫെയര്‍ സ്‌കൂള്‍ പ്രധാനാധ്യാപിക ശാന്ത കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ കൈരളി വിടിസി പ്രിന്‍സിപ്പള്‍ കെ.വി. രതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. കൈരളി വിടിസി ഡയറക്ടര്‍ ഐ. സുനിത മുഖ്യാതിഥിയായിരുന്നു. വെല്‍ഫെയര്‍ സ്‌കൂള്‍ അധ്യാപകന്‍ കെ. പ്രജീഷ്, ബഡ്‌സ് സ്‌കൂള്‍ അധ്യാപിക ശില്പ, കൈരളി വിടിസി അധ്യാപികമാരായ എം.സി. ഷൈനി, സി.ടി. സൗമ്യ, കൈരളി ക്ലാസ്സ് ലീഡര്‍ ഫഹിമ ഫാത്തിമ എന്നിവര്‍ പ്രസംഗിച്ചു. ബഡ്‌സ് സ്‌കൂള്‍ പ്രധാനാധ്യാപിക എന്‍.എം. ഷിനിജ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ കലാപരിപാടികളും, ഭക്ഷണ വിതരണവും നടന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read