Categories
headlines

കണ്ണമ്പത്ത് പാറ കരിയാത്തന്‍ ക്ഷേത്രം: തിറ മഹോത്സവം കൊടിയേറി


പേരാമ്പ്ര: ചേനോളി കണ്ണമ്പത്ത് പാറ കരിയാത്തന്‍ ക്ഷേത്രത്തില്‍ തിറ മഹോത്സവം കൊടിയേറി.
മേല്‍ശാന്തി പനക്കാട് കുഞ്ഞികൃഷ്ണന്‍ നമ്പൂതിരി കാര്‍മ്മികത്വം വഹിച്ചു.


മാര്‍ച്ച് 4 മുതല്‍ 7വരെയാണ് പ്രധാനക്ഷേത്രച്ചടങ്ങുകള്‍. തന്ത്രി കാപ്രത്ത് ഇല്ലത്ത് പരമേശ്വരന്‍ നമ്പൂതിരിയാണ് ക്ഷേത്രച്ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിക്കുന്നത്.

4 ന് കാലത്ത് ഗണപതി ഹോമം, പുണ്യാഹശുദ്ധി, വൈകുന്നേരം സര്‍പ്പബലി, തിരി വെച്ച് തൊഴല്‍, 7 മണിക്ക് ഭഗവതിസേവ, 7.30 ന് ഇരുതി പൂജ.


മാര്‍ച്ച് 5 ന് കാലത്ത് ഗണപതി ഹോമം, നാളീകേര സമര്‍പ്പണം 8 മണി മുതല്‍ കലശം ആടല്‍, നവകം പഞ്ചഗവ്യം രാത്രി 730 ന് ഭഗവതിക്ക് ചുറ്റുവിളക്ക് എന്നിവ നടക്കും.

മാര്‍ച്ച് 6 ന് കാലത്ത് നാളീകേര സമര്‍പ്പണം, രാത്രി 7 മണി മുതല്‍ എള നീര്‍ക്കുല എടുത്ത് വെപ്പ്, 8 മണിക്ക് വെള്ളാട്ട്, 9 മണി കരിമ്പാല പൂജ, 9.30 ന് വെള്ളകെട്ട് 10.30-ന് പുലിത്തിറ. മാര്‍ച്ച് 7 ന് കാലത്ത് 3 മണി മുതല്‍ കരിയാത്തന്‍ തിറ എന്നിവയും നടക്കും.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP