നാളികേര സംഭരണവില വര്‍ദ്ധിപ്പിക്കണം. കര്‍ഷകമോര്‍ച്ച മന്ത്രിക്ക് നിവേദനം നല്‍കി

By | Sunday July 7th, 2019

SHARE NEWS

കോഴിക്കോട്: കര്‍ഷകരുടെ വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് കര്‍ഷകമോര്‍ച്ച ജില്ലാ നേതാക്കള്‍ കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാറിന് നിവേദനം നല്‍കി.

നാളികേരം കിലോയ്ക്ക് 50 രുപ നിരക്കില്‍ സംഭരിക്കുക പ്രാധാന മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി മുഴുവന്‍ കര്‍ഷകര്‍ക്കും ലഭിക്കാന്‍ നടപടി സ്വികരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്.

കോഴിക്കോട് നടന്ന സംസ്ഥാന പച്ചത്തേങ്ങ സംഭരണ ഉദ്ഘാടനത്തിന് എത്തിയ മന്ത്രിക്ക് കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ടി ചക്രായുധന്‍, ജനറല്‍ സെക്രട്ടറി കെ.കെ. രജിഷ്, സെക്രട്ടറി പി. രജിത്ത് കുമാര്‍, എം. പ്രകാശന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി നേതാക്കള്‍ അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read