നാളികേര വിലയിടിവ്: കര്‍ഷക കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്

By | Tuesday June 11th, 2019

SHARE NEWS

പേരാമ്പ്ര : നാളികേരത്തിന് ഉല്‍പ്പാദന ചെലവിനെക്കാള്‍ കുറഞ്ഞ വില ലഭിക്കുന്ന കര്‍ഷകന് ഉല്‍പ്പാദന ചെലവിനെക്കാള്‍ രണ്ടിരട്ടി വില ലഭിക്കത്തക്ക വിധത്തില്‍ നാളികേരത്തിന്റെ താങ്ങുവില നിശ്ചയിച്ച് സംഭരണം ഉടന്‍ പുനരാരംഭിക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

വിലത്തകര്‍ച്ചക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ആദ്യ ഘട്ടമെന്ന നിലയില്‍ കൃഷി മന്ത്രിക്ക് നിവേദനം നല്‍കുവാനും തുടര്‍ന്ന് ജൂലായ് ആദ്യ വാരത്തില്‍ കലക്‌ട്രേറ്റില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തുവാനും കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും എഴുതി തള്ളണമെന്നും സര്‍ഫാസി നിയമത്തിന്റെ പരിധിയില്‍ നിന്ന് കര്‍ഷകരെ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന ജനറല്‍ സെക്രട്ടറി മഞ്ജുസ് മാത്യു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഐപ്പ് വടക്കെത്തടം അധ്യക്ഷത വഹിച്ചു. എന്‍. ചന്ദ്രന്‍, എം. വേണുഗോപാലന്‍ നായര്‍, ടി.പി. നാരായണന്‍, കാവില്‍ പി മാധവന്‍, എന്‍. രാജശേഖരന്‍, ജോസ് കരിവേലി, വി.ജെ. ലൂക്കോസ്, മാത്യു ദേവഗിരി, അഗസ്തീന്‍ കണ്ണേഴത്ത്, പി. രാജന്‍ ബാബു, അഡ്വ. ബിജു കണ്ണന്തറ, അഡ്വ. വിജയന്‍ അത്തോളി, പി.കെ. സുരേന്ദ്രന്‍, ടി. ഭാസ്‌ക്കരന്‍, അജിത്ത് കുയ്യാലില്‍, കുമാരന്‍ പാറക്കൊമ്പത്ത്, എം.എം. രാധാകൃഷ്ണന്‍, തേക്കാനത്ത്, കോങ്കോട്ട് ജമാല്‍, ജമീഷ് ഇളം തുരുത്തി എന്നിവര്‍ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read