കര്‍ഷകമോര്‍ച്ച പേരാമ്പ്രയില്‍ നമോ വിഷു പച്ചക്കറി കിറ്റ് വിതരണം ചെയ്തു

By | Tuesday April 14th, 2020

SHARE NEWS

പേരാമ്പ്ര : കോറോണ ഭിഷണിയുടെ അടിസ്ഥാനത്തില്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ ദുരിതത്തിലായവരെ സഹായിക്കണമെന്ന ബിജെപി അഖിലേന്ത്യ പ്രസിഡണ്ടിന്റെ ആഹ്വാനത്തിന്റെ ഭാഗമായി ബിജെപി കര്‍ഷകമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്രയില്‍ നമോ വിഷു പച്ചക്കറി കിറ്റ് വിതരണം ചെയ്തു.

പേരാമ്പ്ര മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ മൂന്നുറോളം കുടുംബങ്ങള്‍ക്കാണ് കിറ്റ് വിതരണം ചെയ്തത്. ബിജെപി കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറി എം. മോഹനന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.കെ. രജീഷ്, കെ.എം. ബാലകൃഷ്ണന്‍, തറമല്‍ രാഗേഷ്, കെ. വത്സരാജ്, സി.കെ. ഷാജു, പ്രസൂണ്‍ കല്ലോട്, ജുബിന്‍ ബാലകൃഷ്ണ്‍, ടി.എം. ഹരിദാസ്, കെ.എം. അമരേഷ് എന്നിവര്‍ സംബന്ധിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read