Categories
headlines

സഹകരണ ബാങ്കുകളില്‍ കൂടി നല്‍കുന്ന കാര്‍ഷിക വായ്പയുടെ വിതരണം നീട്ടണം

പേരാമ്പ്ര: കേന്ദ്ര സര്‍ക്കാര്‍ കോവിഡ് പാക്കേജിന്റെ ഭാഗമായി നബാര്‍ഡ് മുഖേനസഹകരണ ‘ഗ്രാമീണ ബാങ്കുകളില്‍ കുടി നല്‍കുന്ന കാര്‍ഷിക വായ്പ നല്‍കുന്നത് ഒരു മാസം കൂടിനീട്ടി നല്‍കണമെന്ന് കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.കെ. രജീഷ് ആവശ്യപ്പെട്ടു.


ഇപ്പോള്‍ അറിയിച്ചിരിക്കുന്നത് ഈ മാസം മുപ്പതാം തിയ്യതിയാണ്. പല കര്‍ഷകരും വായ്പാ പദ്ധതിയെ കുറിച്ച് ഇപ്പോള്‍ അറിഞ്ഞു വരുന്നതേയുള്ളു. തിയ്യതി നീട്ടി നല്‍കിയില്ലെങ്കില്‍ ആറര ശതമാനത്തില്‍ കര്‍ഷകര്‍ക്ക് എളുപ്പത്തില്‍ ലഭിക്കേണ്ട വായ്പയാണ് നഷ്ടപ്പെടുന്നത്.

1500 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് ഇതിനായി അനുവദിച്ചതെന്നും രജീഷ് ചൂണ്ടിക്കാട്ടി. അവസാന തിയ്യതിയായ ഈ മാസം മുപ്പതാം തിയ്യതി വില്ലേജ് ഓഫിസ് അവധിയായതിനാല്‍ കര്‍ഷകര്‍ക്ക് ബാങ്കില്‍ നല്‍കാനാവശ്യമായ പല രേഖകളും ലഭിക്കില്ല.


സംസ്ഥാനത്ത് പല സ്ഥലത്തും കോവിഡ് വ്യാപനത്തിന്റെ ഭാഗമായി ഹോട്ട്‌സ് പോര്‍ട്ടുകളായി മാറ്റിയതിനാല്‍ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പോലും സാധികുന്നില്ല. ഈ അവസ്ഥയില്‍ അപേക്ഷിക്കുന്ന തിയ്യതി നീട്ടി നല്‍കണമെന്നും അതിനാല്‍ ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം അധികൃതരോട് ആവശ്യപ്പെട്ടു.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP