കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം പേരാമ്പ്രയില്‍

By | Saturday March 14th, 2020

SHARE NEWS

 


പേരാമ്പ്ര : കേരള സര്‍ക്കാരിന്റെ കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം പേരാമ്പ്രയില്‍. ഇന്ന് നറുക്കെടുത്ത സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ഭാഗ്യക്കുറി ഒന്നാം സമ്മാനമായ 80 ലക്ഷം പേരാമ്പ്ര കൂത്താളിയിലെ നടുക്കണ്ടി മീത്തല്‍ രാജീവനാണ് ലഭിച്ചത്. പേരാമ്പ്ര ഗ്രാന്റ് ഹൗസ് ജീവനക്കാരനാണ് രാജീവന്‍.

ഇന്ന് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജഗ്ഷനിലെ ഗോര്‍കി ഭവനിലാണ് നറക്കെടുപ്പ് നടന്നത്. പേരാമ്പ്ര മെയിന്‍ റോഡിന് സമീപമുള്ള ശ്രീകൃഷ്ണ ലോട്ടറി ഏജന്‍സിയില്‍ നിന്നും വില്‍പ്പന നടത്തിയ കാരുണ്യ കെആര്‍ 439 ാം കെടി 885915 നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ടിക്കറ്റ് അടുത്ത ദിവസം ബാങ്കില്‍ ഹാജരാക്കുമെന്ന് രാജീവന്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read