കരുതലാണ് കരുത്ത്; മുഖാവരണം വിതരണം ചെയ്തു

By | Sunday May 17th, 2020

SHARE NEWS

പേരാമ്പ്ര : ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് കുട്ടോത്തെ മുഴുവന്‍ വീടുകളിലും, ലോക് താന്ത്രിക്ക് ജനതാദള്‍ വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ – കരുതലാണ് കരുത്ത് – എന്ന സന്ദേശമുയര്‍ത്തി മാസ്‌ക്കള്‍ വിതരണം ചെയ്തു.

ഒന്നാം ഘട്ട പദ്ധതി എന്ന നിലയില്‍ ഒരു വീട്ടില്‍ രണ്ടു മാസ്‌ക് എന്ന രീതിയിലാണ് വിതരണം നടത്തിയത്. മാസ്‌ക് വിതരണ ഉദ്ഘാടനം നീലഞ്ചേരിക്കണ്ടി നളിനിയ്ക്ക് മാസ്‌ക് നല്‍കി എല്‍ജെഡി നേതാവ് കൊയിലോത്ത് ശ്രീധരന്‍ നിര്‍വഹിച്ചു.

ഗ്രാമപഞ്ചായത്തംഗം കെ.കെ. ബാലകൃഷ്ണന്‍, എല്‍വൈജെഡി സംസ്ഥാന വൈസ് പ്രസിഡന്റ് സി. സുജിത്ത്, ഇ.കെ. പ്രദീപ് കുമാര്‍, എന്‍.കെ. മോഹനന്‍, രാജന്‍ കുട്ടോത്ത്, രജീഷ് സര്‍ഗം, പി.എം. സുരേഷ്, എന്‍.കെ. മനേഷ്, മകേഷ് നടുക്കണ്ടി, കെ. മോഹനന്‍, ടി.പി. ശശിധരന്‍, സുധീഷ് സര്‍ഗം, കെ.എം. അഭിലാഷ്, എന്‍.കെ. അശ്വതി, ടി.പി. കുമാരന്‍, ബവിഷ് കുട്ടോത്ത് എന്നിവര്‍ പരിപാടിക്ക് നേതൃത്വം കൊടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read