ആരോഗ്യ നിധി, വിദ്യാനിധി പദ്ധതികളുമായി കസ്തൂര്‍ബ പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റി പ്രവര്‍ത്തനമാരംഭിച്ചു

By | Wednesday October 2nd, 2019

SHARE NEWS

പേരാമ്പ്ര : ജീവിത ശൈലീ രോഗങ്ങളും മാറാ രോഗങ്ങളും മൂലം അവശത അനുഭവിക്കുന്നവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും താങ്ങും തണലുമാവാനും പുതിയൊരു കൂട്ടായ്മ പ്രവര്‍ത്തനമാരംഭിച്ചു. കൂത്താളി ഗ്രാമപഞ്ചായത്തിലെ 33ഓളം പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ കസ്തൂര്‍ബ പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റി ഉദ്ഘാടനം ചെയ്തു.

കിഴക്കന്‍ പേരാമ്പ്രയില്‍ നടന്ന ചടങ്ങില്‍ കെ. മുരളീധരന്‍ എംപി ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. നിര്‍ധനരായ രോഗികളുടെ മക്കളുടെ വിദ്യാഭ്യാസം നിലച്ച് പോവുന്നത് തടയാന്‍ ആവിഷ്‌ക്കരിച്ച വിദ്യാനിധി പദ്ധതിയും ജീവന്‍ രക്ഷാമരുന്നുകള്‍ വാങ്ങാന്‍ കഴിവില്ലാത്തവര്‍ക്കായ് ആവിഷ്‌ക്കരിച്ച ആരോഗ്യ നിധി പദ്ധതിയും ചടങ്ങില്‍ എംപി പ്രഖ്യാപിച്ചു. വിദ്യാനിധി പദ്ധതി പ്രകാരം ഇത്തരം വിദ്യാര്‍ത്ഥികളുടെ ഹയര്‍സെക്കണ്ടറി വരെയുള്ള പഠനം സൊസൈറ്റി ഏറ്റെടുക്കും.

ചടങ്ങില്‍ സൊസൈറ്റി പ്രസിഡന്റ് മോഹന്‍ ദാസ് ഓണിയില്‍ അധ്യക്ഷത വഹിച്ചു. റഷീദ് കളരിക്കണ്ടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രദേശത്തെ പാലിയേറ്റീവ് പ്രവര്‍ത്തകരായ തണ്ടോറ ഉമ്മര്‍, ഇല്ലപറമ്പില്‍ രവീന്ദ്രന്‍, എ.ജി. സുജാത എന്നിവരെ ചടങ്ങില്‍ എംപി പൊന്നാട അണിയിച്ച് ആദരിച്ചു. സൊസൈറ്റിക്കുള്ള എയര്‍ബെഡ് കൂത്താളി വനിത സംഘം പ്രസിഡന്റ് റീജ രവീന്ദ്രനില്‍ നിന്നും മുരളീധരന്‍ ഏറ്റുവാങ്ങി. ഐഡി കാര്‍ഡ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. അസ്സന്‍ കുട്ടിയും രോഗികള്‍ക്കുള്ള കിറ്റ് വിതരണം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇ.പി. കാര്‍ര്‍ത്ത്യായനിയും വിതരണം ചെയ്തു. റഹ്മത്ത് മുണ്ടക്കുറ്റി, ഇ.ടി. സത്യന്‍, ഷിജു പുല്ല്യോട്ട്, സത്യന്‍ കടിയങ്ങാട്, ഇ.പി. കുഞ്ഞബ്ദുള്ള, രാജന്‍ മരുതേരി, പി.എം. രാഘവന്‍, പൂളക്കണ്ടി കുഞ്ഞമ്മദ്, ശശി കിഴക്കന്‍ പേരാമ്പ്ര എന്നിവര്‍ പ്രസംഗിച്ചു. എന്‍.കെ. കുഞ്ഞബ്ദുള്ള സ്വാഗതവും സി.കെ. ബാലന്‍ നന്ദിയും പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read