കാവില്‍ എഎംഎല്‍പി സ്‌കൂള്‍ അധ്യാപകര്‍ സൗജന്യ പഠനോപകരണ കിറ്റുകള്‍ വിതരണം ചെയ്തു

By | Saturday May 30th, 2020

SHARE NEWS

പേരാമ്പ്ര : കാവില്‍ എഎംഎല്‍പി സ്‌കൂളിലെ ഈ വര്‍ഷത്തേ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും കരകയറാം കരുതലോടെ എന്ന പദ്ധതിയില്‍ പ്രധാന അധ്യാപകന്റെയും സഹ അധ്യാപകരുടെയും ഒരു കൈത്താങ്ങ്.

നോട്ട്ബുക്ക്, കളറിംഗ് ബുക്ക്, ഷാര്‍പ്‌നെര്‍, എറൈസര്‍, പെന്‍സില്‍, ക്രയോണ്‍സ് തുടങ്ങിയ പഠനോപകരണങ്ങളടങ്ങിയ സൗജന്യ കിറ്റുകളാണ് നല്‍കിയത്.

കിറ്റുകള്‍ നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യശോദ തെങ്ങിട പിടിഎ പ്രസിഡണ്ട് കെ.ടി.കെ. റഷീദിന് നല്‍കി നിര്‍വ്വഹിച്ചു. ചടങ്ങില്‍ പ്രധാന അധ്യാപകന്‍ എം.കെ. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. ലിജി തേച്ചേരി, കെ.പി. സത്യന്‍, പ്രമീള നാഗത്തിങ്ങല്‍, പി.സി. ഹരിപ്രിയ, എ. അഞ്ജു, സി.കെ. അഷ്‌റഫ് എന്നിവര്‍ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read