കായണ്ണ ഗ്രാമപഞ്ചായത്ത് വാര്‍ഷികാഘോഷം ഇന്ന് സമാപിക്കും

By | Sunday December 22nd, 2019

SHARE NEWS

പേരാമ്പ്ര : കായണ്ണ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ 4ാം വാര്‍ഷികാഘോഷം ഇന്ന് സമാപിക്കും. ഡിസംബര്‍ 15ന് കുറ്റിവയലില്‍ നടന്ന കന്നുകാലി പ്രദര്‍ശനത്തോടെയാണ് വാര്‍ഷികാഘോഷത്തിന് തുടക്കമായത്.

ഇതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. ഇന്നലെ കാലത്ത് മുതല്‍ അംഗന്‍വാടി കുട്ടികളുടെ വിവിധ പരിപാടികളും വൈകീട്ട് 5 മുതല്‍ കായണ്ണ പഞ്ചായത്തിലെ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.

സമാപന ദിവസമായ ഇന്ന് കാലത്ത് ക്ഷീര കര്‍ഷക സംഗമം സംഘടിപ്പിച്ചു. ഡോ. മീര മോഹന്‍ദാസ് മുഖ്യാതിഥിയായിരുന്നു. വൈുന്നേരം 4 മണിക്ക് കുറ്റിവയില്‍ നിന്ന് ആരംഭിക്കുന്ന സാംസ്‌ക്കാരിക ഘോഷയാത്രയും തുടര്‍ന്ന് സമാപന സമ്മേളനവും നടക്കും. മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ പുരുഷന്‍ കടലുണ്ടി എംഎല്‍എ അധ്യക്ഷത വഹിക്കും.

ചടങ്ങില്‍ ലൈഫ് ഭവന പദ്ധതിയില്‍ നിര്‍മ്മിച്ച നൂറ് വീടുകളുടെ താക്കോല്‍ ദാനവും പഞ്ചായത്തിന് ലഭിച്ച ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്റെ പ്രഖ്യാപനവും കേരളോത്സവ വിജയികള്‍ക്കുള്ള സമ്മാന ദാനവും നടക്കും. ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ ഒരുക്കുന്ന കലാവിരുന്നും രാത്രി 8.30ന് വയനാട് സാരംഗ് ഓര്‍ക്കസ്ട്രയുടെ ഗാനമേളയും അരങ്ങേറും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read