കായണ്ണ ഗ്രാമപഞ്ചായത്തില്‍ യുഡിഎഫ് അംഗങ്ങള്‍ ഭരണസമിതി യോഗം ബഹിഷ്‌ക്കരിച്ചു

By | Sunday December 22nd, 2019

SHARE NEWS

പേരാമ്പ്ര : കായണ്ണ ഗ്രാമ പഞ്ചായത്ത് പഞ്ചായത്ത് രൂപീകരണത്തിന്റെ അമ്പതാം വാര്‍ഷികവും ഭരണ സമിതി നാലാം വാര്‍ഷികവും ആഘോഷിക്കുമ്പോള്‍ യൂ.ഡി എഫ് ആഘോഷ ചടങ്ങുകളില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പദ്ധതി പ്രവര്‍ത്തനങ്ങളിലെ അഴിമതിയും തൊഴിലുറപ്പ് പദ്ധതില്‍ ക്രമവിരുദ്ധ നടപടിയും ആരോപിച്ചാണ് യൂ.ഡി എഫ് ഭരണ സമിതി യോഗം ബഹിഷ്‌ക്കരിച്ചത്. ലോകബാങ്ക് സഹായമായി ലഭിച്ച തുകയില്‍ കുടിവെള്ള പദ്ധതിയില്‍ 51 ലക്ഷം രൂപ ലാപ്‌സാക്കുകയും പദ്ധതിക്കായി നിര്‍മ്മിച്ച കിണറും ടാങ്കും നശിച്ചു കിടക്കുകയാണെന്ന് നേതാക്കള്‍ പറഞ്ഞു.

30 ലക്ഷം രൂപ എം എല്‍ എ യുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്ന് വകയിരുത്തി നിര്‍മ്മിച്ച സാംസ്‌കാരിക നിലയം മന്ത്രിഉദ്ഘാടനം കഴിഞ്ഞിട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും തുറന്ന് പ്രവര്‍ത്തിച്ചിട്ടില്ലെന്നും 20 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച പകല്‍ വീട് ഉപയോഗശൂന്യമായി കിടക്കുകയാണെന്നും അവര്‍ ആരോപിച്ചു. ലൈഫ് ഭവനപദ്ധതിയില്‍ പാവപ്പെട്ട നൂറ് കണക്കിന് അര്‍ഹതപ്പെട്ട ഗുണഭോക്ക്താക്കള്‍ പുറത്താണ്.

ഹെല്‍ത്ത് സെന്റര്‍ അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്നു. ചോര്‍ന്നൊലിക്കുന്ന ആറോളം അംഗന്‍വാടികള്‍ക്ക് കെട്ടിട സൗകര്യമൊരുക്കാന്‍ തയ്യാറായിട്ടില്ലെന്നും, തൊഴിലുറപ്പു പദ്ധതിയില്‍ ക്രമവിരുദ്ധമായി പ്രവര്‍ത്തിക്കുകയും വന്‍ അഴിമതി നടക്കുന്നതായും യൂ ഡി എഫ് കുറ്റപ്പെടുത്തി. വേനല്‍കാലത്ത് രൂക്ഷമാവുന്ന കുടിവെള്ള ക്ഷാമം നേരിടുന്ന പഞ്ചായത്തില്‍ യാതൊരു നടപടിയും സ്വീകരിക്കാന്‍ ഭരണ സമിതി തയ്യാറായിട്ടില്ല.

ഒന്നാം വാര്‍ഡിലും എട്ടാം വാര്‍ഡിലും പ്രവര്‍ത്തിക്കുന്ന ശിഹാബ് തങ്ങള്‍ കുടിവെള്ള പദ്ധതിയാണ് ഏക ആശ്രയം. സി.പിഎം കാരനായ പഞ്ചായത്ത് മെമ്പര്‍ പ്രസിഡന്റായ നിര്‍മ്മാണ സൊസൈറ്റിക്ക് ക്രമവിരുദ്ധമായി പ്രവര്‍ത്തികള്‍ ടെണ്ടര്‍ നല്‍കി വന്‍ തുകയുടെ അഴിമതിയാണ് നടക്കുന്നത്.

ഈ കാര്യങ്ങള്‍ ഒന്നും ചര്‍ച്ച ചെയ്യാതെ നാലാം വാര്‍ഷികത്തിന്റെ മറവില്‍ ലക്ഷങ്ങള്‍ ധൂര്‍ത്തടിക്കുന്നതായും ആരോപിച്ചാണ് യുഡിഎഫ് അംഗങ്ങള്‍ ബോര്‍ഡ് യോഗം ബഹിഷ്‌ക്കരിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ യുഡിഎഫ് പഞ്ചായത്ത് കമ്മറ്റി കണ്‍വീനര്‍ പി.സി ബഷീര്‍, കെ.കെ. നാരായണന്‍, പൊയില്‍ വിജയന്‍ ,ഗ്രാമപഞ്ചായത്തംഗം പി.സി അസ്സയിനാര്‍ സംബന്ധിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read