SHARE NEWS
പേരാമ്പ്ര : വിദ്യാരംഗം കലാ സാഹിത്യ വേദി ഉപജില്ലാ തല സാഹിത്യ ശില്പശാല സര്‍ഗോത്സവം നവംബര്‍ 14 രാവിലെ 9.30 മുതല്‍ കായണ്ണ ജിയുപി സ്കൂളില്‍ വെച്ച് നടക്കും. സര്‍ഗോത്സവം കവി വീരാന്‍ കട്ടി ഉദ്ഘാടനം ചെയ്യും.
യുപി, എച്ച്എസ് വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ശില്പശാല. കഥ, കവിത, കവിതാലാപനം, നാടന്‍പാട്ട്, അഭിനയം, ചിത്രം, പുസ്തകാ സ്വാദനം എന്നീ ഏഴ് മേഖലകളില്‍ നിന്നും 2 വീതം കുട്ടികള്‍ക്ക് പങ്കെടുക്കാം. രജിസ്ട്രേഷന് ഫോറം പൂരിപ്പിച്ച് 14 ന് രാവിലെ 9 മണിക്ക് രജിസ്ട്രേഷന് ചെയ്യുകയും ശില്പശാലയില് മുഴുവന്‍ സമയ പങ്കാളിത്തം ഉറപ്പ് വരുത്തുകയും ചെയ്യണം.