Categories
headlines

മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍; ബിജിക്ക് നാട്ടുകരുടെ സ്‌നേഹാദരം

പേരാമ്പ്ര (2020 Oct 26) : മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡലിന് കായണ്ണ സ്വദേശിനി എം.എം. ബിജി നാട്ടുകരുടെ ആദരവ് ഏറ്റുവാങ്ങുന്ന തിരക്കിലാണ്. അര്‍ഹതക്കുള്ള അംഗീകാരം ലഭിച്ച നാട്ടുകാരുടെ പ്രയങ്കരിയായ പൊലീസുകാരയെ ആദരിക്കാന്‍ സാംസ്‌കാരിക സംഘടനകളും, ക്ലബ്ബുകളും, രാഷ്ട്രീയ പാര്‍ട്ടികളും മത്സരിക്കുകയാണ്.


ബിസിനസുകാരനായ കരികണ്ടന്‍പാറ എടവനക്കണ്ടി സജീവന്റെ ഭാര്യയും ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാരന്‍ ഗോപാലന്റെയും ജാനകിയുടെയും മകളുമായ ബിജിക്ക് ജോലിയോടുള്ള അര്‍പ്പണബോധത്തിന് ലഭിച്ച അംഗീകാരമാണ് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍.

ബിരുദധാരിയായ ഇവര്‍ പൊലീസില്‍ എത്തിയതിന് ശേഷം കൗണ്‍സലിംഗ് സൈക്കോളജിയില്‍ ഡിപ്ലോമ കോഴ്‌സ്, ഹിപ്‌നോട്ടിക് കൗണ്‍സലിംഗ്, ന്യൂമോണിക്‌സ് തുടങ്ങിയ കോഴ്‌സുകളും പൂര്‍ത്തിയാക്കി.


കോഴിക്കോട് റൂറല്‍ ജില്ലയിലെ പ്രമാദമായ ചില കേസ്സുകളില്‍ ഉന്നത ഉദ്യോഗസ്ഥരുടെ പ്രത്യേക ആവശ്യപ്രകാരം മൊഴിയെടുക്കുന്നതിനായി കൗണ്‍സലിംഗ് നടത്തിയിട്ടുണ്ട്. എസ്പിസി, ഹോപ്പ് തുടങ്ങിയവയില്‍ മികച്ച സേവനം കാഴ്ചവച്ചിട്ടുണ്ട്.

മൈന്റ് ഫുള്‍നസ് എന്ന സ്ട്രസ് മാനേജ്മെന്റ് സര്‍ട്ടിഫൈഡ് ട്രെയിനര്‍ ആണ്. പൊലീസ് ട്രെയിനിംഗ് കോളേജില്‍ മൈന്റ് ഫുള്‍നസ്സ് ഫാക്കല്‍റ്റി ആയി ക്ലാസ്സുകള്‍ എടുത്തിട്ടുണ്ട്.


കോഴിക്കോട് സിറ്റിയില്‍ ജോലി ചെയ്ത സമയത്ത് സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് പൊലീസ് ചെയ്ത സൗമ്യം ജാഗ്രം’ എന്ന ഷോര്‍ട്ട് ഫിലിമില്‍ മികച്ച വേഷം ചെയ്തിട്ടുണ്ട്. കോഴിക്കോട് റൂറല്‍ പൊലീസിന്റെ ലഹരിക്കെതിരെയുള്ള ബോധവത്കരണ പരിപാടിയായ അരുത് ചങ്ങായീ ‘ എന്ന നൃത്ത സംഗീതശില്പത്തിലും അഭിനയിച്ചിട്ടുണ്ട്.

പൊലീസ് ജോലികള്‍ക്ക് പുറമെ സേവന പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമാണ് ബിജി. സര്‍വീസില്‍ 12 വര്‍ഷത്തെ മാത്രം സേവനത്തിനിടക്ക് വടകര പൊലീസ് സ്റ്റേഷന്‍, സിറ്റി വനിതാ സെല്‍, വനിതാ പോലീസ് സ്റ്റേഷന്‍. എലത്തൂര്‍, വളയം, കൂരാച്ചുണ്ട്, കുറ്റ്യാടി, പേരാമ്പ്ര, തുടങ്ങി 10 ഓളം പോലീസ് യൂനിറ്റുകളില്‍ ജോലി ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ വടകര പിങ്ക് പോലീസ് പട്രോളില്‍ ജോലി ചെയ്യുന്നതോടൊപ്പം കോഴിക്കോട് ജോണ്‍ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എംഎസ്‌സി സൈക്കോളജി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനികൂടിയാണ് രണ്ട് മക്കളുടെ അമ്മ കൂടിയായ ഈ പൊലീസുകാരി.

മക്കള്‍ നൊച്ചാട് ഹയര്‍ സെക്കണ്ടറിയില്‍ എസ്എസ്എല്‍സിക്ക് പഠിക്കുന്ന ഹരിനന്ദ്, കായണ്ണ ജിയുപി സ്‌ക്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ശ്രേയനന്ദന.

Kayanna native MM Biji won the Police Medal for Distinguished Service to the Chief Minister. Busy locals are busy gaining respect. Cultural organizations, clubs and political parties are competing to honor the beloved policeman of the natives who have received the recognition they deserve.

The Chief Minister’s Police Medal is a recognition of the dedication of Biji, the wife of businessman Karikandanpara Edavanakandi Sajeevan and daughter of Gopalan and Janaki, employees of the Changaroth Family Health Center.

After graduating from the police, she graduated with a diploma in Counseling Psychology, Hypnotic Counseling, and Pneumonics.

In some of the dangerous cases in Kozhikode rural district, counseling has been conducted for the special request of the top officials. Excellent service at SPC and Hope.

She is a Stress Management Certified Trainer called Mindfulness. She has taken classes at the Police Training College as a Faculty of Mindfulness.

While working in Kozhikode City, she played the lead role in the short film ‘Soumyam Jagram’ directed by the police on women’s safety. He has also acted in the dance and musical ‘Aruth Changai’, an anti-drug awareness program of the Kozhikode Rural Police.

In addition to his police work, Biji is also active in service activities. Vadakara Police Station, City Women’s Cell and Women’s Police Station during their 12 years of service. He has worked in about 10 police units in Elathur, Valayam, Koorachund, Kuttyadi and Perampra.

She is currently working in Vadakara Pink Police Patrol and is a second year MSc Psychology student at John Paul Institute, Kozhikode. She is also a mother of two.

Harinand and Shreyanandana, a sixth class student of Kayanna GUP School, are studying for SSLC at Nochchad Higher Secondary.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live