ഇവര്‍ക്ക് അതിമോഹങ്ങളില്ല ചോര്‍ന്നൊലിക്കാത്ത കെട്ടിടത്തിലിരുന്ന് പഠിച്ചാല്‍ മതി

By | Friday July 19th, 2019

SHARE NEWS

പേരാമ്പ്ര : ഇന്ന് കേരളത്തിലെ ഒട്ടുമിക്ക സ്‌കൂളുകളും അംഗന്‍വാടികളും ഹൈടെക്കിലേക്ക് കുതിക്കുമ്പോള്‍ ഇല്ലായ്മ മാത്രം പറയാനുള്ള ഒരു അംഗന്‍വാടി ഇവിടെ പ്രവര്‍ത്തിക്കുന്നു. കായണ്ണ ഗ്രാമ പഞ്ചായത്ത് 13ാം വാര്‍ഡിലെ കാനത്താംപൊയില്‍ 1984ല്‍ ആരംഭിച്ച 95-ാം നമ്പര്‍ അംഗന്‍വാടിയാണ് ഇന്നും അടിസ്ഥാന സൗകര്യങ്ങളൊന്നും തന്നെയില്ലാത്ത ഷെഡില്‍ പ്രവര്‍ത്തിക്കുന്നത്.

ഉറപ്പില്ലാത്ത ഷീറ്റ് കൊണ്ട് മേഞ്ഞതാണ് അംഗന്‍വാടിയുടെ മേല്‍ക്കൂര. കാറ്റടിച്ചാല്‍ പറന്നു പോകാവുന്ന മേല്‍ക്കൂരയും മഴയൊന്ന ശക്തിയായി പെയ്താല്‍ ചോര്‍ന്നൊലിക്കുകയും ചെയ്യും. വേനല്‍ കാലമാവുമ്പോള്‍ ചൂടു കാരണം ഷീറ്റിനടിയില്‍ ഇരിക്കുവാനും സാധിക്കില്ല. വൈദ്യുതി, വെള്ളം, ശുചമുറി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും തന്നെ ഇവിടെയില്ല. തുടക്കത്തില്‍ സമീപത്തെ ഒരു വീട്ടിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് 2003 ല്‍ നാട്ടുകാരുടെ സഹകരണത്തോടെ കയണ്ണ – പുളിയോട്ട് മുക്ക് കനാല്‍ റോഡില്‍ ജലസേചന വകുപ്പിന്റെ പുറംപോക്ക് ഭൂമിയില്‍ ഷെഡുണ്ടാക്കി അംഗന്‍വാടി പ്രവര്‍ത്തനം അങ്ങോട്ടു മാറുകയായിരുന്നു.

ഈ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത് കെട്ടിടം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് അംഗനവാടി വര്‍ക്കര്‍ ഇ. ബിജില കയറിയിങ്ങാത്ത അധികാര കേന്ദ്രങ്ങളില്ല. പഞ്ചായത്ത് ഓഫീസ്, ജലസേചന വകുപ്പിന്റെ ഓഫീസ്, മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്‍, കെ.കെ. ശൈലജ എന്നിവര്‍ക്കെല്ലാം നിവേദനം നല്‍കിയിട്ടുണ്ട്. ജലസേചന വകുപ്പ് സ്ഥലം പഞ്ചായത്തിന് വിട്ടുകൊടുത്താല്‍ കെട്ടിടം നിര്‍മിക്കാനുളള തുക പഞ്ചായത്ത് അനുവദിക്കും.

ഇതിനുവേണ്ടി ജലസേചന വകുപ്പിനെ സമീപിച്ചപ്പോള്‍ അംഗന്‍വാടി നിലനില്‍ക്കുന്ന സ്ഥലം തങ്ങളുടേതല്ലെന്ന മറുപടിയാണ് ലഭിച്ചത്. ടീച്ചര്‍ ഒരു ജനപ്രതിനിധിയോട് അംഗന്‍വാടി പുതുക്കിപ്പണിയുന്നതിനെ കുറിച്ച് നിരന്തരം പറഞ്ഞപ്പോള്‍ ‘ടീച്ചര്‍ സ്ഥലമാറ്റത്തിന് കൊടുക്കെന്ന’ മറുപടിയാണത്രെ ലഭിച്ചത്. സര്‍ക്കാര്‍ തലത്തില്‍ ഇടപെട്ടാല്‍ ഈ സ്ഥലം ഏറ്റെടുത്ത് അംഗന്‍വാടിക്ക് കെട്ടിടമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് ജീവനക്കാരും രക്ഷിതാക്കളും പറയുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read