യുവാക്കളുടെ അവസരോചിത ഇടപെടല്‍: വന്‍ തീ പിടുത്തം ഒഴിവായി

By | Monday March 25th, 2019

SHARE NEWS

പേരാമ്പ്ര : കായണ്ണ പഞ്ചായത്തിലെ കനാല്‍ ഷട്ടറിനടുത്ത് കൂട്ടിയിട്ട മാലിന്യത്തിന് തീപിടിച്ചു. യുവാക്കളുടെ അവസരോചിതമായ ഇടപെടല്‍ കാരണം വന്‍ ദുരന്തം ഒഴിവായി. വ്യാപാരികളടക്കമുള്ളവര്‍ കനാല്‍ ഷട്ടറിനടുത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് നിരന്തരം മാലിന്യങ്ങള്‍ നിക്ഷേപിച്ച് വന്‍ കൂമ്പാരമായി മാറിയരുന്നു.

ഈ മാലിന്യത്തിന് ആരോ തീയിടുകയും മണിക്കൂറുകളോളം പുകയുകയും ഒടുവില്‍ വന്‍ തീ പിടുത്തം സംഭവിക്കുകയും ചെയ്തു. തദ്ദേശ വാസികളെല്ലാം രാത്രിയില്‍ ഉറങ്ങുന്ന സമയമായതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

അത് വഴി വന്ന ഏതാനും യുവാക്കളുടെ അവസരോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവാകുകയാണുണ്ടായത്. സമീപത്തെ വീടുകള്‍ക്ക് അടക്കം തീ ആളിപ്പടരുകയും ജീവനാശംവരെ സംഭവിക്കാനിരിക്കെയാണ് ഈ യുവാക്കള്‍ പേരാമ്പ്ര അഗ്‌നി ശമന സേനയെ വിവരമറിയിച്ചത്.

തുടര്‍ന്ന് അഗ്‌നി ശമന സേനയും യുവാക്കളും സഹകരിച്ച് തീ അണക്കുകയായിരുന്നു.
അതേ സമയം ഗ്രാമപഞ്ചായത്ത് അധികൃതര്‍ മാലിന്യം നിക്ഷേപിക്കുന്നതിനോ നീക്കം ചെയ്യുന്നതിനോ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നമുള്ള ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read