കായണ്ണ ലക്ഷംവീട് കോളനി എന്‍എസ്എസ് ദത്തെറ്റെടുത്തു

By | Saturday November 9th, 2019

SHARE NEWS

പേരാമ്പ്ര : കായണ്ണ മൊട്ടന്തറയിലെ കള്ളന്‍കൊത്തിപ്പാറ രാജീവ് ലക്ഷംവീട് കോളനി കായണ്ണ ഗവ. ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ എന്‍എസ്എസ് യൂണിറ്റ് ദത്തെറ്റെടുത്തു. കോളനിയില്‍ 50 വീടുകളാണ് ഉള്ളത്.

ദത്തെടുക്കലിന്റെ ഭാഗമായി കോളനിയില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനം, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ഇവര്‍ക്ക് ആവശ്യമുള്ള കൃഷിയും മറ്റും ഉല്‍പാദിപ്പിച്ച് സ്വയം പര്യാപതമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് എന്‍എസ്എസ് ഇവിടെ നടത്തുന്നത്.

ഇതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കും കോളനിയിലെ നിവാസികള്‍ക്കുമായി കൂണ്‍കൃഷിയില്‍ പരിശീലനം നല്‍കി. ഗ്രാമപഞ്ചയത്ത് വൈസ് പ്രസിഡന്റ് എ.എം. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഷിജു അധ്യക്ഷത വഹിച്ചു.

കെ.വി.സി. ഗോപി കൂണ്‍ കൃഷിയില്‍ പരിശീലന ക്ലാസ്സ് നല്‍കി. എഡിഎസ് സെക്രട്ടറി പി.എം. സുലോചന, കെ.പി. നിജീല്‍ രാജ്, കെ.പി. ബൈജു തുടങ്ങിയവര്‍ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്തംഗം കെ. ബീനപ്രഭ സ്വാഗതം പറഞ്ഞ ചടങ്ങിന് എം.ടി. രാജന്‍ നന്ദിയും പറഞ്ഞു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read