കായണ്ണ ക്ഷേത്രത്തിലെ മോഷണം പ്രതി കസ്റ്റഡിയില്‍

By | Saturday July 13th, 2019

SHARE NEWS

പേരാമ്പ്ര : കഴിഞ്ഞ ദിവസം കായണ്ണ ക്ഷേത്രത്തില്‍ മോഷണം നടത്തിയ പ്രതി കസ്റ്റഡിയില്‍. കൂട്ടാലിട സ്വദേശി താനിക്കോത്ത് മീത്തല്‍ സതീശ(28)നെ പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ കെ.കെ. ബിജു അറസ്റ്റ് ചെയ്യുകയായിരുന്നു.

വാളൂര്‍ ഭജന മഠത്തിന് സമീപമുള്ള ഇടവഴിയില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ക്ഷേത്രത്തിലെത്തി ഭണ്ഡാരങ്ങള്‍ തകര്‍ത്താണ് മോഷണം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ക്ഷേത്രത്തിലെ സിസി ടിവിയില്‍ പതിഞ്ഞിരുന്നു. അതാണ് പ്രതിയെ പെട്ടന്ന് പിടികൂടാന്‍ സഹായകമായതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read