കെസിവൈഎം താമരശ്ശേരി രൂപത കലോത്സവം: ലോഗോ പ്രകാശനം ചെയ്തു

By | Wednesday October 9th, 2019

SHARE NEWS

പേരാമ്പ്ര : കേരള കാത്തോലിക്ക് യൂത്ത് മൂവ്‌മെന്റ് (കെസിവൈഎം) താമരശ്ശേരി രൂപത നടത്തുന്ന കലോത്സവം ‘യുവ 2019’ ന്റെ ലോഗോ പ്രകാശനം ചെയ്തു. ഈ മാസം 12 ന് കൂരാച്ചുണ്ട് സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വച്ചാണ് കലോത്സവം. താമരശ്ശേരി രൂപത ബിഷപ്പ് എമിറേറ്റ്‌സ് മാര്‍ പോള്‍ ചിറ്റിലപ്പള്ളി ലോഗോ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.

താമരശ്ശേരി രൂപത ഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ കെസിവൈഎം രൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് വെള്ളക്കാകുടിയില്‍, പ്രസിഡന്റ് വിശാഖ് തോമസ്, ജനറല്‍ സെക്രട്ടറി അഭിലാഷ് കുടിപ്പാറ മറ്റു രൂപത സമിതി അംഗങ്ങള്‍ സന്നിഹിതരായിരുന്നു. താമരശ്ശേരി രൂപതയുടെ യുവ കലാകാരന്‍ സാന്‍ജോ സണ്ണിയാണ് ലോഗോ വിഭാവനം ചെയ്തത്. 11 മേഖലകളില്‍ നിന്നായി അഞ്ഞൂറോളം യുവജനങ്ങള്‍ മത്സരിക്കുമെന്ന് രൂപത വൃത്തങ്ങള്‍ അറിയിച്ചു.

Tags:
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read