Categories
headlines

ഇന്ധന വില വര്‍ധനവ് കേരള സര്‍ക്കാര്‍ നികുതി ഉപേക്ഷിക്കണം – യു. രാജീവന്‍

കീഴരിയൂര്‍: കേരളത്തിന്റെ സര്‍വ മേഖലകളിലും വിലക്കയറ്റത്തിന് വേഗത കൂട്ടുന്ന ഇന്ധന വില വര്‍ധനവിന്റെ സംസ്ഥാന നികുതി കേരള സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് ഡിസിസി പ്രസിഡന്റ് യു.രാജീവന്‍ ആവശ്യപ്പെട്ടു.


പെട്രോള്‍ ഡീസല്‍ വില വര്‍ധനവിനെതിരെ കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പഞ്ചായത്ത് ഓഫിസിന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഇടത്തില്‍ ശിവന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍, മണ്ഡലം വൈസ് പ്രസിഡന്റ് വി.വി.ചന്തപ്പന്‍, പഞ്ചായത്തംഗം സവിത നിരത്തിന്റെ മീത്തല്‍, മണ്ഡലം സെക്രട്ടറി പാറക്കീല്‍ അശോകന്‍, കീഴരിയൂര്‍ സെന്റര്‍ കമ്മിറ്റി പ്രസിഡന്റ് ഇ.രാമചന്ദ്രന്‍, ടി.നന്ദകുമാര്‍, പ്രജേഷ് മനു എന്നിവര്‍ പ്രസംഗിച്ചു.


Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

NEWS ROUND UP