Categories
headlines

കേരളം കാര്‍ഷിക സമൃദ്ധിയിലേക്ക് മാറുന്നു ; ടി.പി. രാമകൃഷ്ണന്‍

പേരാമ്പ്ര : ചങ്ങരോത്ത് നിറവ് പദ്ധതിയുടെ നടീല്‍ ഉദ്ഘാടനവും കുടുംബശ്രീ അയല്‍ക്കുട്ടങ്ങളുടെ പച്ചക്കറി കൃഷിയുടെ വിത്തറക്കലും കൊയത്തുത്സവവും കല്ലൂര്‍ കാക്കക്കുനിയില്‍ നടന്നു.


ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ തരിശായി കിടക്കുന്ന 400 ഏക്കര്‍ നിലത്താണ് നെല്‍കൃഷി ചെയ്യുന്നത്.

നടീല്‍ ഉത്സവം മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പുതിയ കാര്‍ഷിക പദ്ധതികള്‍ ആവിഷ്‌ക്കരിച്ചതിലൂടെ കേരളം പുതിയ കാര്‍ഷിക സമൃദ്ധിയിലേക്ക് മാറുകയാണെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.


പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ 4 വര്‍ഷത്തിനിടയില്‍ 3000 ത്തില്‍പരം ഏക്കര്‍ തരിശ് ഭൂമിയില്‍ നെല്‍കൃഷി ആരംഭിക്കാന്‍ കഴിഞ്ഞതായും കാര്‍ഷിക മേഖലയെ പരിപോഷിപ്പിക്കുന്നതിന് പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഒരു ഹെക്ടര്‍ തരിശ് നിലത്ത് നെല്ല് കൃഷി ചെയ്യുന്നതിന് സര്‍ക്കാര്‍ 40000 രൂപ സഹായം നല്‍കുന്നുണ്ട്.


ഇതുമൂലം ദീര്‍ഘകാലമായി തരിശിട്ട ഭൂമികള്‍ കൃഷി യോഗ്യമാക്കാന്‍ കഴിയും. അവകാശപ്പെട്ട കര്‍ഷകര്‍ക്ക് തന്നെ കൃഷി ചെയ്യാം, എല്ലാ സഹായങ്ങളും പഞ്ചായത്തുകളും കൃഷി ഭവനും ചെയ്തു തരും. നെല്ല്, പഴങ്ങള്‍, പച്ചക്കറി എന്നിവയ്ക്ക് സര്‍ക്കാര്‍ താങ്ങുവില ഏര്‍പ്പെടുത്തി.

എല്ലാ കൃഷിയും വിപുലമാക്കാനുള്ള നടപടികളും സ്വീകരിച്ച് കഴിഞ്ഞതായും മന്ത്രി പറഞ്ഞു. പുതുതായി രൂപം നല്‍കിയ പ്ലാന്റേഷന്‍ പോളിസി പ്രകാരം തോട്ടങ്ങളുടെ ഘടനയില്‍ മാറ്റം വരാതെ ഇടവിളകൃഷി ആരംഭിക്കുന്നതിനുള്ള നയം രൂപീകരിച്ചു. ഇതിലൂടെ പ്ലാന്റേഷന്‍ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

അന്നം തരുന്ന കര്‍ഷകരാണ് ആദരിക്കപ്പെടേണ്ടവര്‍, കര്‍ഷകരും കര്‍ഷക തൊഴിലാളികളും ചേരുന്ന കര്‍ഷക വിഭാഗത്തിന് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ നേതൃത്വത്തില്‍ 5 ഏക്കറില്‍ പച്ചക്കറി കൃഷി വിത്തിറക്കല്‍  ഉദ്ഘാടനം കോഴിക്കോട് ജില്ലാ കലക്ടര്‍ സീരാം സാബശിവറാവു ഐഎഎസ് നിര്‍വഹിച്ചു.

നെല്‍കൃഷി കൊയ്തുത്സവം ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു നിര്‍വഹിച്ചു. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ശശി പൊന്നാന എന്നിവര്‍ കര്‍ഷകരെ ആദരിച്ചു.

ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എം. അരവിന്ദാക്ഷന്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ടി.കെ ശൈലജ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം കാര്യ സമിതി ചെയര്‍മാന്‍ പാളയാട്ട് ബഷീര്‍, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ടി അഷറഫ്, പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് അംഗം പി.പി റസ്മിന,

ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വാഴയില്‍ സുമതി, അബ്ദുള്ള സല്‍മാന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ് കൃഷണകുമാര്‍, എം.കെ. കുഞ്ഞനന്തന്‍, കെ.വി. കുഞ്ഞിക്കണ്ണന്‍, എസ്.പി. കുഞ്ഞമ്മദ്, കിഴക്കയില്‍ ബാലന്‍, കെ.എം. സുധാകരന്‍, പി.ടി. സുരേന്ദ്രന്‍, സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ പി.കെ. രമ, സപ്പോര്‍ട്ടിംഗ് കമ്മിറ്റി കണവീനര്‍ പി. സജീഷ് എന്നിവര്‍ സംസാരിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. റീന സ്വാഗതം പറഞ്ഞ ചടങ്ങിന് കൃഷി ഓഫീസര്‍ പി.കെ. ജിജിഷ ന്നദിയും പറഞ്ഞു.

 

 

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS


NEWS ROUND UP