കേരള സീനിയര്‍ സിറ്റിസണ്‍ ഫോറം അഡ്വ. എ.സി.വി. ഭട്ടതിരിപ്പാട് അനുസ്മരണവും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു

By | Monday November 18th, 2019

SHARE NEWS

പേരാമ്പ്ര : കേരള സീനിയര്‍ സിറ്റിസണ്‍ ഫോറം എരവട്ടൂര്‍ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരള സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന്റെ സ്ഥാപക പ്രസിഡന്റായിരുന്ന അഡ്വ. എ.സി.വി. ഭട്ടതിരിപ്പാടിന്റെ ചരമ വാര്‍ഷിക അനുസ്മരണവും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് അംഗം ജെ. അബ്ദുള്‍ റഹിമാന്‍ ഉദ്ഘാടനം ചെയ്തു. ജി.കെ. കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. ശ്രീനിലയം ശ്രീനിവാസന്റെ ഓര്‍മ്മക്കായി കുടുംബാംഗങ്ങള്‍ ബിപി അപ്പാരട്ടസ്, ഗ്ലൂക്കോമീറ്റര്‍, സ്റ്റതസ്‌കോപ്പ് എന്നിവ സമര്‍പ്പിച്ചു. സംസ്ഥാന സെക്രട്ടറി പൂതേരി ദാമേദരന്‍ നായര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

വയോജനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജിതേഷ്‌കുമാറും വയോജന സുരക്ഷാ നിയമങ്ങള്‍ എന്ന വിഷയത്തില്‍ പേരാമ്പ്ര എഎസ്‌ഐ എ.പി. രതീഷും ക്ലാസെടുത്തു. കെ.എം. ബാലകൃഷ്ണന്‍, ടി.എച്ച്. നാരായണന്‍, സി.പി് രാജന്‍ എരവട്ടൂര്‍, ഇ. ഗംഗാധരന്‍ എന്നിവര്‍ പ്രസംഗിച്ചു. രാജന്‍ ഐശ്വര്യ സ്വാഗതവും കെ.പി. കുഞ്ഞിക്കണ്ണന്‍ നന്ദിയും പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read