മുഴുവന്‍ കാഷ്യല്‍ തൊഴിലാളികളെയും സ്ഥിരപ്പെടുത്തുക; കേരളാ സ്റ്റേറ്റ് ഗവ: ഫാം വര്‍ക്കേഴ്‌സ് യൂണിയന്‍

By | Monday October 21st, 2019

SHARE NEWS

പേരാമ്പ്ര : മുഴുവന്‍ കാഷ്യല്‍ തൊഴിലാളികളെയും സ്ഥിരം തൊഴിലാളികളായി നിയമിക്കണമെന്ന് കേരളാ സ്റ്റേറ്റ് ഗവ: ഫാം വര്‍ക്കേഴ്‌സ് യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു.

ഫാം നവീകരണ പദ്ധതി ഉടന്‍ ആരംഭിക്കുക, കര്‍ഷകര്‍ക്ക് ആവശ്യമുള്ള മുഴുവന്‍ നടീല്‍ വസ്തുക്കളും കൃഷി ഫാമില്‍ ഉല്‍പാദിപ്പിക്കാനുള്ള നടപടി സ്വീകരിക്കുക, പിരിച്ചുവിട്ട തൊഴിലാളിയായ നിഷാന്തിനെ തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടു.

സമ്മേളനം മുന്‍ എംഎല്‍എ എ.കെ. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പള്ളുരുത്തി ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി. നാരായണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി പള്ളുരുത്തി ജോസഫ് (പ്രസിഡണ്ട്), കെ.എം. ഷാജി, കെ. വിജില (വൈസ് പ്രസിഡന്റുമാര്‍), പി. നാരായണന്‍ (സെക്രട്ടറി), ടി.കെ. ജോഷിബ, പി. നിഷാന്ത് (ജോയിന്റ് സെക്രട്ടറിമാര്‍), കെ. സത്യഭാമ (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read