Categories
headlines

പരീക്ഷകള്‍ മാറ്റിവയ്ക്കണം-കേരള വിദ്യാര്‍ത്ഥി ജനത

കോഴിക്കോട് (2020 Oct 26) : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിദൂര വിദ്യാഭ്യാസ ബിരുദ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് കേരള വിദ്യാര്‍ത്ഥി ജനത കോഴിക്കോട് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.


കോവിഡ് പശ്ചാത്തലത്തില്‍ യുജി, പിജി എന്‍ട്രന്‍സ് പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്. യാതൊരു സുരക്ഷ ക്രമീകരണങ്ങളും ഇല്ലാതെ പരീക്ഷ നടത്താനുള്ള ഒരുക്കത്തിലാണ് യൂണിവേഴ്‌സിറ്റിയെന്നും കൃത്യമായ ആസൂത്രണവും തയ്യാറെടുപ്പും ഇല്ലാതെ പരീക്ഷകള്‍ നടത്തുന്നത് നിര്‍ത്തി വയ്ക്കണമെന്നുംകമ്മിറ്റി ആവശ്യപ്പെട്ടു.

വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കണമെന്നും പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്നും കേരള വിദ്യാര്‍ത്ഥി ജനത ജില്ല പ്രസിഡന്റ് എസ് വി ഹരിദേവ്, ജില്ല ജനറല്‍ സെക്രട്ടറി അരുണ്‍ നമ്പ്യാട്ടില്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.


Kerala Vidyarthi Janata Kozhikode District Committee has demanded that the examinations for students appearing for the Calicut University Distance Education Degree Examination should be postponed in the event that Kovid confirms it.

UG and PG entrance exams have been postponed due to Kovid background. The committee said that the university was preparing to conduct the exams without any security arrangements and should stop conducting the exams without proper planning and preparation.


Kerala Vidyarthi Janata Party district president SV Haridev and district general secretary Arun Nambiattil demanded that the students be kept safe and that the exams be postponed.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS