ഭരണഘടന ഉറപ്പാക്കുന്ന മാന്യതയും പദവിയും അന്തസും സ്ത്രീകള്‍ക്ക് ലഭ്യമാക്കാന്‍ പൂര്‍ണ്ണമായും കഴിഞ്ഞിട്ടില്ല അഡ്വ: എം.എസ്.താര

By | Monday October 7th, 2019

SHARE NEWS

പേരാമ്പ്ര: കേരളാ വനിതാ കമ്മീഷന്റെയും ആവള നാരായണന്‍, കെ. കുഞ്ഞമ്മദ് ഹാജി ഗ്രന്ഥാലയത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ചെറുവണ്ണൂര്‍ നോര്‍ത്ത് എം.എല്‍.പി. സ്‌കൂളില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. സ്ത്രീകള്‍ക്ക് മാന്യതയും പദവിയും അന്തസും ഭരണഘടന ഉറപ്പാക്കുന്നുണ്ടെങ്കിലും അത് പ്രാവര്‍ത്തികമാക്കാന്‍ സ്വാതന്ത്രം ലഭിച്ച് എഴുപതാണ്ടുകള്‍ പിന്നിടുമ്പോഴും കഴിഞ്ഞിട്ടില്ലന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത വനിതാ കമ്മീഷന്‍ അംഗം അഡ്വ: എം.എസ്.താര അഭിപ്രായപ്പെട്ടു.

നമ്മുടെ സഹോദരിമാരെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവതികളാക്കാനും, നീതി നിഷേധിക്കുന്ന സാഹചര്യങ്ങളില്‍ പ്രതികരിക്കാനും അതിക്രമങ്ങളെ ചെറുക്കുവാനും പ്രാപ്തമാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും സജ്ഞരാവണമെന്നും അവര്‍ പറഞ്ഞു. സ്ത്രീ സുരക്ഷ സ്ത്രീപക്ഷ നിയമങ്ങള്‍ എന്നീ വിഷയത്തെ ആസ്പദമാക്കി വനിതാ കമ്മീഷന്‍ അംഗം സംസാരിച്ചു. ഗ്രാമപഞ്ചായത്തംഗം രാജിനി അധ്യക്ഷത വഹിച്ചു.

സൈബര്‍ നിയമങ്ങളെ പറ്റി വടകര സൈബര്‍ സെല്‍ സിവില്‍ ഓഫീസര്‍ ജിതേഷ് കോട്ടക്കല്‍ ക്ലാസ് എടുത്തു. ഗ്രാമപഞ്ചായത്തംഗം കെ. കുഞ്ഞികൃഷ്ണന്‍, കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ. നാരായണന്‍, പതിനഞ്ചാം വാര്‍ഡ് എഡിസ് ചെയര്‍പേസ്ണ്‍ കെ.ടി രാധ, ലൈബ്രറി പ്രസിഡണ്ട് കെ.സി. മൊയ്തു എന്നിവര്‍ പ്രസംഗിച്ചു. ലൈബ്രറി സെക്രട്ടറി പി.സി നിധീഷ് സ്വാഗതവും ലൈബ്രേറിയന്‍ ആര്‍. ജിന്‍സി നന്ദിയും പറഞ്ഞു.

Tags:
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പേരാമ്പ്രന്യൂസിന്റെതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read