പേരാമ്പ്ര : സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുന്ന കര്‍ശനമായ നിയമങ്ങള്‍ നിലവിലുണ്ടങ്കിലും നിയമങ്ങളെ കുറിച്ചുള്ള അജ്ഞത മൂലം ഇരകളാക്കപ്പെടുന്നവര്‍ക്ക് അതിന്റെ പ്രയോജനം വേണ്ടവിധത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്.

സ്ത്രീകള്‍ക്ക് നിയമപരമായ പരിരക്ഷ ലഭിക്കണമെങ്കില്‍ നിയമത്തെ കുറിച്ചുള്ള അറിവ് അവര്‍ക്ക് ലഭ്യമാകണമെന്നും ഇത്തരം ഒരു ലക്ഷ്യം വെച്ച് കേരള വനിതാ കമ്മീഷന് നടത്തുന്ന ബോധവല്‍ക്കരണ പരിപാടികള്‍ മാതൃകാപരമാണന്നും അദ്ദേഹം പറഞ്ഞു. വെള്ളിയൂര്‍ ക്യാപ്റ്റന്‍ ലക്ഷ്മി ചാരിറ്റബിള്‍ ട്രസ്റ്റ് കേരള വനിതാ കമ്മീഷനുമായി സഹകരിച്ച് നടത്തിയ സ്ത്രീകളും ഭരണഘടനയും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വനിതാ കമ്മീഷന് അംഗം അഡ്വ. എം.എസ്. താര അധ്യക്ഷത വഹിച്ചു. പോക്സോ, സൈബര്‍ നിയമങ്ങള്‍ എന്നിവയെ കുറിച്ച് അഡ്വ. ജെ. മനി ക്ലാസെടുത്തു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷിജി കൊട്ടാറക്കല്‍, വി.കെ. അജിത താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം ഇ. വല്‍സല എന്നിവര്‍ പങ്കെടുത്തു. കെ. സലില സ്വാഗതവും റിന്റാ രാജിവ് നന്ദിയും പറഞ്ഞു.
News from our Regional Network
RELATED NEWS
